നാടകാന്ത്യം ബാ​ഗ്ലൂർ !; രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റൺസ് തോല്‍വി

Update: 2023-04-23 15:05 GMT
Advertising

ബെം​ഗളൂരു: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാ​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഏഴ് റൺസ് വിജയം. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്‌സ്‌‍വെല്ലിന്റെയും തകർപ്പൻ അടിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ പ്രകടനവുമാണ് ബാ​ഗ്ലൂരിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബാ​ഗ്ലൂർ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് അടിച്ചെടുത്തത്. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്‌സ്‌‍വെല്ലിന്റെയും തകർപ്പൻ അടിയാണ് ബാ​ഗ്ലൂരിനെ മികച്ച സ്കോർ സമ്മാനിച്ചത്. ഡുപ്ലെസിയും മാക്‌സ്വെല്ലും അർധ സെഞ്ചറി നേടി.

മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാനിന് ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ ബട്‌ലറുടെ വിക്കറ്റ് നഷ്ടമായി. സിറാജാണ് ബട്ലറെ മടക്കിയത്. ഒരു റണ്‍ മാത്രമായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജെയ്സ്വാളും പടിക്കലും രാജസ്ഥാനിന് പ്രതീക്ഷകൾ പകർന്നു. ഇരുവരും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ടാണ് രാജസ്ഥാന് വേണ്ട് പടുത്തുയർത്തിയത്.

പടിക്കൽ 34 പന്തുകളിൽ നിന്ന് 52 റൺസും ജയ്സ്വാൾ 37 പന്തുകളിൽ നിന്ന് 47 റൺസും നേടി പുറത്തായി. പിന്നീട് എത്തിയ സഞ്ജു സാംസൺ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും 22 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും പുറത്താകാനായിരുന്നു ക്യാപ്റ്റന്റെ വിധി.

ഒരു ഘട്ടത്തിൽ തിരിച്ച് വരില്ലെന്ന് തോന്നിപ്പിച്ച രാജസ്ഥാന് ധ്രുവ് ജുറേലിന്റെയും അശ്വിന്റെയും ഇന്നിം​ഗ്സുകളാണ് ബലമേകിയത്. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ തുടരെ രണ്ട് ബൗണ്ടറികൾ നേടി അശ്വിൻ പ്രതീക്ഷകൾക്ക് കരുത്ത് പകർന്നെങ്കിലും നാലാമത്തെ പന്തിൽ അശ്വിൻ പുറത്തായി. ഇതോടെ ബാ​ഗ്ലൂർ വിജയമുറപ്പിച്ചു. ബാം​ഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റെടുത്തു. തോൽവിയിലും 16 പന്തിൽ 34 റൺസുമായി അവസാന ഓവറുകളിൽ ധ്രുവ് ജുറേലും രാജസ്ഥാനായി മികച്ച ബാറ്റിങ് പുറത്തെടുത്തു.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ബാ​ഗ്ലൂർ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് അടിച്ചെടുത്തത്. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്‌സ്‌‍വെല്ലിന്റെയും തകർപ്പൻ അടിയാണ് ബാ​ഗ്ലൂരിനെ മികച്ച സ്കോർ സമ്മാനിച്ചത്. ഡുപ്ലെസിയും മാക്‌സ്വെല്ലും അർധ സെഞ്ചറി നേടി. പക്ഷേ ആദ്യ 13.1 ഓവറിൽ 139 റൺസെടുത്ത ബാംഗ്ലൂർ പിന്നീടുള്ള 41 പന്തുകളിൽ 50 റൺസാണ് ആകെ നേടിയത്.

തുടക്കത്തിൽ സ്കോർ ബോർഡില്‍ ആദ്യ 12 റൺസ് ഉയർത്തുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ബാ​ഗ്ലൂർ നഷ്ടപ്പെടുത്തിയത്. സൂപ്പർ താരം വിരാട് കോഹ്ലി ​ഗോൾഡൻ ഡക്കായി പുറത്തായി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഷഹ്ബാസും പുറത്തായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഫാഫ്- മാക്‌സ്‌വെല്‍ കൂട്ട്കെട്ട് ബാ​ഗ്ലൂരിനെ നാണക്കേടിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 127 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

എന്നാൽ 62 റൺസ് എടുത്ത ഫാഫ് ഡു പ്ലെസിസിനെ രാജസ്ഥാൻ റൺഔട്ടിലൂടെ പുറത്താക്കി. മാക്സ്വെൽ 44 പന്തുകളിൽ 77 റൺസാണ് നേടിയത്. കളിയുടെ അവസാന ആറ് ഓവറുകളിൽ ബാ​ഗ്ലൂർ കൂട്ടത്തോടെ വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു. 200ന് മുകളിൽ എത്തുമായിരുന്ന ടോട്ടലിനെ അവസാന ഓവറുകളിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ പിടിച്ചുകെട്ടി.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News