ഷനകയെ റാഞ്ചാൻ തയ്യാറായി ഐ.പി.എൽ ഫ്രാഞ്ചൈസികൾ

ടി20 പരമ്പരയിലും താരം മികച്ച ഫോമിലായിരുന്നു. രണ്ടാം ടി20യില്‍ 20 പന്തില്‍ അർദ്ധശതകം നേടിയ ഷനക ടി20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരമായി മാറിയിരുന്നു.

Update: 2023-01-11 15:47 GMT
Editor : rishad | By : Web Desk

ദസുന്‍ ശനക

Advertising

മുംബൈ: ആരാരും എടുക്കാത്ത ശ്രീലങ്കന്‍ നായകന്‍ ദസുൻ ഷനകയെ റാഞ്ചാൻ ഐ.പി.എൽ ടീമുകൾ റെഡി. താരത്തിന്റെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താണ് ഷനകയ്ക്കുമേൽ കണ്ണുവെക്കുന്നത്. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ഐപിഎൽ ഫ്രാഞ്ചൈസികൾക്കിടയിൽ സജീവമായി. 

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കയുടെ മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ദസുന്‍ ഷനകയെ പ്രശംസിക്കുകയും ഉടന്‍ തന്നെ ഐപിഎല്‍ കരാര്‍ നേടുമെന്ന് സൂചന നല്‍കുകയും ചെയ്തു. ടി20 പരമ്പരയിലും താരം മികച്ച ഫോമിലായിരുന്നു. രണ്ടാം ടി20യില്‍ 20 പന്തില്‍ അർദ്ധശതകം നേടിയ ഷനക ടി20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരമായി മാറിയിരുന്നു. 

187.87 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 124 റണ്‍സുമായി അടുത്തിടെ അവസാനിച്ച ടി20 പരമ്പരയില്‍ തന്റെ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോററായിരുന്നു അദ്ദേഹം. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയോടെ ഏകദിന പരമ്പരയിലും ഫോം തുടര്‍ന്നു. 108 റണ്‍സാണ് ആദ്യ ഏകദിനത്തില്‍ ഷനക നേടിയത്. 88 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ച്വറി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഷനക, കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഐപിഎൽ 2023 ലേലത്തിൽ ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ള താരത്തിന്റെ പ്രകടനവും ഒന്നിനൊന്ന് മികച്ചതാണ്. ഡെത്ത് ഓവറിലടക്കം പന്തെറിയിപ്പിക്കാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫിനിഷര്‍ റോളിലും കളിപ്പിക്കാം. സീസണില്‍ ഒരാളെ ഉള്‍പ്പെടുത്താന്‍ കഴിയുകയാണെങ്കില്‍ ഷനകയെ എന്തുവിലകൊടുത്തും ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News