ഐപിഎൽ ലേലം: കൂടുതൽ തുകയുള്ളത് സൺറൈസേഴ്‌സിന്റെ കൈവശം

ക്യാപ്റ്റൻ കെയിൻ വില്ല്യംസണിനെയും നിക്കോളസ് പൂരനെയും ടീം റിലീസ് ചെയ്തിട്ടുണ്ട്

Update: 2022-11-16 01:13 GMT
Editor : abs | By : Web Desk
Advertising

അടുത്ത മാസം നടക്കുന്ന ഐപിഎൽ ലേലത്തിന് ഫ്രാഞ്ചൈസികൾ എത്തുമ്പോൾ ഏറ്റവും അധികം തുക കൈവശമുള്ളത് സൺറൈസേഴ്‌സ് ഹൈദരാബാദിന്. 42.25 കോടി രൂപയാണ് ലേലത്തിനായി എത്തുമ്പോൾ ഫ്രാഞ്ചൈസിയുടെ കൈവശം ഉണ്ടാവുക. ക്യാപ്റ്റൻ കെയിൻ വില്ല്യംസണിനെയും നിക്കോളസ് പൂരനെയും ടീം റിലീസ് ചെയ്തിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കയ്യിലാണ് ഏറ്റവും കുറവ് തുകയുള്ളത്. 7.05 കോടി. പഞ്ചാബ് കിങ്‌സ്- 32.20 കോടി, ലക്‌നൗ സൂപ്പർജയന്റ്‌സ്- 23.35 കോടി. മുംബൈ ഇന്ത്യൻസ്- 20.55, രാജസ്ഥാൻ റോയൽസ്- 13.20 റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ- 8.75 കോടി എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ കൈവശമുള്ള തുക. ബെൻ സ്‌റ്റോക്‌സ്, സാം കറൻ, കാമറൺ ഗ്രീൻ തുടങ്ങിയ മികച്ച ഓൾറൗണ്ടർമാർ ഇത്തവണത്തെ ലേലത്തിനുണ്ടായേക്കും.

ഡ്വെയിൻ ബ്രാവോ(ചെന്നൈ സൂപ്പർകിങ്‌സ്) മായങ്ക് അഗർവാൾ( പഞ്ചാബ് കിങ്‌സ്) അജിങ്ക്യ രഹാനെ(കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്) എന്നിവരെ ടീമുകൾ റിലീസ് ചെയ്തു.

മിനി ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ കളിക്കാരുടെ മുഴുവൻ പട്ടികയും പ്രഖ്യാപിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. ഡിസംബർ 23 ന് കൊച്ചിയിലാണ് ലേലം. ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ് ഇതിഹാസം കീറോൺ പൊള്ളാർഡിന്റെ പ്രസ്താവനയോടെയാണ് മിനി ലേല നടപടികള്‍ ഇന്ന് തുടങ്ങിയത് തന്നെ.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News