സ്‌റ്റോയിനിസിനെ ഞെട്ടിച്ച് അർജുൻ ടെണ്ടുൽക്കർ; ഒടുവിൽ പരിക്കേറ്റ് മടക്കം- വീഡിയോ

15ാം ഓവറിൽ മടങ്ങിയെത്തിയ അർജുന് റണ്ണപ്പിനിടെ പരിക്കേറ്റു.

Update: 2024-05-18 11:43 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: സീസണിൽ അവസാന മത്സരം കളിക്കുന്ന മുംബൈ ഇന്ത്യൻസ് ബൗളിങ് ഓൾറൗണ്ടർ അർജുൻ ടെണ്ടുൽക്കറിന് അവസരം നൽകി. ജസ്പ്രീത് ബുംറക്ക് പകരക്കാരനായാണ് സച്ചിന്റെ മകൻ 17ാം സീസണിൽ ആദ്യമായി കളത്തിലിറങ്ങിയത്. പവർപ്ലെയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ യുവതാരം ആദ്യ രണ്ടോവറിൽ വഴങ്ങിയത് പത്ത് റൺസ് മാത്രമാണ്.  ക്രീസിലുണ്ടായിരുന്ന മാർക്കസ് സ്റ്റോയിനിസിനെ വിറപ്പിച്ച താരം, ഒരുവേള അഗ്രഷൻ കാണിക്കുകയും ചെയ്തു. തന്റെ ആദ്യ ഓവറിൽ സ്‌റ്റോയിനിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും റിവ്യൂയിലൂടെ ഔട്ടല്ലെന്ന് വിധിക്കുകയായിരുന്നു. അവസാന പന്ത് എറിഞ്ഞ ശേഷം തന്നെ തുറിച്ചുനോക്കിയ അർജുനെ അത്ഭുതത്തോടെയാണ് ഓസീസ് താരം എതിരേറ്റത്. 

 15ാം ഓവറിൽ മടങ്ങിയെത്തിയ അർജുന് റണ്ണപ്പിനിടെ പരിക്കേറ്റു. ഇതോടെ ഫിസിയോയെത്തി പരിശോധന നടത്തി. തുടർന്ന് രണ്ട് പന്ത് എറിഞ്ഞെങ്കിലും രണ്ടും നിക്കോളാസ് പുരാൻ സിക്‌സർ പറത്തി.  സ്വാഭാവിക വേഗതയിൽ എറിയാൻ കഴിയാതെവന്നതോടെ താരം ഡഗൗട്ടിലേക്ക് മടങ്ങി. നമാൻ ധിറാണ് ബാക്കിയുള്ള നാല് പന്തുകൾ എറിഞ്ഞ് തീർത്തത്. ആ ഓവറിൽ 29 റൺസാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അടിച്ചെടുത്തത്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. വിൻഡീസ് താരം നിക്കോളാസ് പുരാന്റെ (29 പന്തിൽ 75) അത്യുഗ്രൻ ബാറ്റിങാണ് സന്ദർശകരെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. എട്ട് സിക്‌സറും അഞ്ച് ഫോറും നേടി. കെ.എൽ രാഹുൽ 41 പന്തിൽ 55 റൺസുമായി മികച്ച പിന്തുണ നൽകി. 9.3 ഓവറിൽ 63-3 എന്ന നിലയിൽ നിന്നാണ് ടീമിനെ ഇരുവരും ചേർന്ന് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഓപ്പണറായി സ്ഥാനകയറ്റം ലഭിച്ചെത്തിയ ദേവ്ദത്ത് പടിക്കൽ(0), മാർക്കസ് സ്റ്റോയിനിസ്(28), ദീപക് ഹൂഡ(11) എന്നിവരുടെ വിക്കറ്റുകൾ വീണതോടെ ലഖ്‌നൗ സ്‌കോറിംഗ് വേഗംകുറഞ്ഞു. എന്നാൽ നാലാംവിക്കറ്റിലെ പുരാൻ-രാഹുൽ സെഞ്ച്വറി കൂട്ടുകെട്ട് 200 കടത്തി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആയുഷ് ബദോനി(10 പന്തിൽ 22), ക്രുണാൽ പാണ്ഡ്യ(7 പന്തിൽ 12) റൺസുമായി പുറത്താകാതെ നിന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News