'നിങ്ങൾക്ക് രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാനാകും'; സഹോദരന്റെ സ്ഥാനാർത്ഥിത്വത്തിൽ വൈകാരിക പോസ്റ്റുമായി ഇർഫാൻ

സീറ്റ് നൽകിയതിന് മമതക്കും ടിഎംസിക്കും താരം നന്ദി പറഞ്ഞിരുന്നു.

Update: 2024-03-10 15:40 GMT
Editor : Sharafudheen TK | By : Web Desk
Advertising

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ ത്രിണമുൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിക്കറ്റ് താരം യൂസുഫ് പത്താനെ അഭിനന്ദിച്ച് സഹോദരൻ ഇർഫാൻ പത്താൻ. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള താരത്തിന്റെ തീരുമാനം വലിയ മാറ്റങ്ങൾകൊണ്ടുവരുമെന്ന് ഇർഫാൻ എക്‌സിൽ കുറിച്ചു. ബംഗാളിലെ ബഹറാംപൂർ മണ്ഡലത്തിൽ കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിക്കെതിരെയാണ് താരം പോരാട്ടത്തിനിറങ്ങുന്നത്.

കോൺഗ്രസിനൊപ്പം ദീർഘകാലമായി നിൽക്കുന്ന മണ്ഡലമാണിത്. ക്രിക്കറ്റ് താരത്തെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് മമതാ ബാനർജി ലക്ഷ്യമിടുന്നത്. ഇന്ത്യ സഖ്യത്തിൽ നിൽക്കാതെ ബംഗാളിലെ 42 സീറ്റിലും തനിച്ചാണ് ത്രിണമുൽ കോൺഗ്രസ് മത്സരിക്കുന്നത്.

നിങ്ങളുടെ ക്ഷമയും ദയയും,ഔദ്യോഗിക പദവി ഇല്ലാതെയും പാവപ്പെവരെ സഹായിക്കാനുള്ള മനസും ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നതോടെ ആളുകളുടെ ദൈനം ദിന ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കുമെന്നും ഇർഫാൻ എക്‌സിൽ കുറിച്ചു. സീറ്റ് നൽകിയതിന് മമതക്കും ടിഎംസിക്കും യൂസുഫ് പത്താൻ നന്ദി പറഞ്ഞിരുന്നു. ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ട്വന്റി 20 മത്സരങ്ങളും യൂസുഫ് പത്താൻ കളിച്ചിട്ടുണ്ട്. 2007,2011 ലോകകപ്പ് ടീമിലും ഇടംപിടിച്ചിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News