'നിന്നിട്ട് കാര്യമില്ല': ടീം ഇന്ത്യയിൽ നിന്ന് രഞ്ജി ട്രോഫിയിലേക്ക്, പറയാതെ ബി.സി.സി.ഐ

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ മുകേഷിന് സ്ഥാനമുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് താരത്തെ റിലീസ് ചെയ്തത്.

Update: 2023-01-31 12:26 GMT
Editor : rishad | By : Web Desk
മുകേഷ് കുമാര്‍
Advertising

കൊൽക്കത്ത: രഞ്ജിട്രോഫിയിൽ ജാർഖണ്ഡുമായുള്ള മത്സരത്തിൽ ബംഗാള്‍ ടീമിനൊപ്പം ചേർന്ന് ഇന്ത്യൻ ടീം അംഗം മുകേഷ് കുമാർ. ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ മുകേഷിന് സ്ഥാനമുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് താരത്തെ റിലീസ് ചെയ്തത്. ബി.സി.സി.ഐ മുകേഷിനെ റിലീസ് ചെയ്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതും കൗതുകമായി.

ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലേക്കാണ് താരത്തെ ഉൾപ്പെടുത്തിയിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചില്ല. സ്പിന്നർമാരായിരുന്നു ഈ രണ്ട് മത്സരങ്ങളിലും കളി നിയന്ത്രിച്ചത്. പരമ്പര വിജയികളെ നിർണയിക്കുന്ന അഹമ്മദാബാദിലെ മൂന്നാം മത്സരത്തിലും സ്പിന്നർമാരാകും കളികൊണ്ടുപോകുക.അതിനാൽ തന്നെ അവസരം ലഭിക്കില്ല. ഇക്കാര്യം മനസിലാക്കിയാണ് താരത്തെ റിലീസ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

ആഭ്യന്തര തലത്തിൽ മികച്ച പ്രകടനമാണ് മുകേഷ് കുമാർ പുറത്തെടുക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ടീം ഇന്ത്യയിലേക്ക് വിളിവന്നത്. എന്നാൽ ബെഞ്ചിലിരിക്കാനായിരുന്നു യോഗം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് മുകേഷ് കുമാർ പുറത്തെടുക്കുന്നത്. ജാർഖണ്ഡിനെതിരായ മത്സരത്തിൽ പതിനഞ്ച് ഓവർ എറിഞ്ഞ മുകേഷ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു. താരത്തെ ഉപയോഗപ്പെടുത്താമെന്ന കണക്ക്കൂട്ടലിലാണ് ബംഗാള്‍ ക്രിക്കറ്റ്.

അതേസമയം നിർണായക മൂന്നാം ടി20 നാളെ അഹമ്മദാബാദിൽ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും(1-1) എന്ന നിലയിലാണ്. അഹമ്മദാബാദിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ലക്‌നാവിലെയും റാഞ്ചിയിലേയും പിച്ചുകൾ സ്പിൻ അനുകൂലമായിരുന്നു. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 21 റൺസിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. ലക്‌നൗവിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിന്റെ ജയവും ആഘോഷിച്ചു. ഏകദിന പരമ്പര കൈവിട്ടതിനാല്‍, ടി20 പരമ്പര സ്വന്തമാക്കി അവസാനിപ്പിക്കാനാകും കിവികള്‍ ശ്രമിക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News