ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; അപൂര്‍വ നേട്ടവുമായി ആന്‍ഡേഴ്സണ്‍
ന്യൂസിലന്‍റ് നായകന്‍ ടോം ലാഥമിന്‍റെ വിക്കറ്റ് നേടിയതോടെയാണ് ആന്‍ഡേഴ്സന്‍ സമാനതകളില്ലാത്ത റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്
ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ . ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ആന്‍ഡേഴ്‌സണ്‍ ഈ സമാനതകളില്ലാത്ത ഈ റെക്കോഡ് സ്വന്തമാക്കിയത്. ന്യൂസിലന്‍റ് നായകന്‍ ടോം ലാഥമിന്‍റെ വിക്കറ്റ് നേടിയാണ് ആന്‍ഡേഴ്സന്‍ 650 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന മൂന്നാമത്തെ താരമാണ് ആന്‍ഡേഴ്സണ്‍.
171 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് . 800 വിക്കറ്റ് എടുത്ത മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് എടുത്ത ഷെയ്ൻ വോൺ എന്നിവരാണ് ആൻഡേഴ്സണ് മുന്നിൽ ഉള്ളത്. എന്നാല്‍ ഒരു ഫാസ്റ്റ് ബോളര്‍ 650 വിക്കറ്റ് ക്ലബ്ബിലെത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. 31 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ആൻഡേഴ്സൺ 3 തവണ 10 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 26 ആണ് ആൻഡേഴ്സന്റെ ബൗളിംഗ് ശരാശരി.