പിടിച്ചുനിൽക്കാനായില്ല: രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ ഓൾഔട്ട്, പ്രതീക്ഷ ലീഡിലും ബൗളർമാരിലും

174 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. എന്നാൽ ആദ്യ ഇന്നങ്‌സിന്റെ ലീഡ് കൂടി ചേർന്നതോടെ ഇന്ത്യ വിജയലക്ഷ്യമായി മുന്നോട്ടുവെച്ചത് 305 റൺസ്.

Update: 2021-12-29 12:34 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ പതറി. 174 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. എന്നാൽ ആദ്യ ഇന്നങ്‌സിന്റെ ലീഡ് കൂടി ചേർന്നതോടെ ഇന്ത്യ വിജയലക്ഷ്യമായി മുന്നോട്ടുവെച്ചത് 305 റൺസ്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദ, മാർകോ ജാൻസെൻ എന്നിവരാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ എളുപ്പത്തിൽ മടക്കിയത്.

രണ്ട് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിഡി പിന്തുണ കൊടുത്തു. 34 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി നേട്ടക്കാരൻ ലോകേഷ് രാഹുലിന് 23 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ചേതേശ്വർ പുജാര(16) അജിങ്ക്യ രഹാനെ(20) നായകൻ വിരാട് കോഹ് ലി(18) എന്നിവർ മോശം ഫോം തുടരുകയാണ്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തില്‍ പത്തു റണ്‍സായിരുന്നു ശാര്‍ദുലിന്റെ സമ്പാദ്യം. എന്നാല്‍ ശര്‍ദുല്‍ പുറത്തായത് നോബോളിലാണെന്ന് തോന്നിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.  

അധികം വൈകാതെ 74 പന്തില്‍ 23 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി പുറത്താക്കി. സ്‌കോര്‍ 79-ല്‍ എത്തിയപ്പോള്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. 64 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും എന്‍ഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങി. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു മായങ്കിന്റെ സമ്പാദ്യം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News