ടെസ്റ്റ് റാങ്കിങിൽ ജോ റൂട്ടിന്റെ രാജകീയ തിരിച്ചുവരവ്, ഇളക്കം തട്ടാതെ അശ്വിൻ

ആഷസ് പരമ്പരയിലെ ഫോമും ഫോമില്ലായ്മയുമാണ് റാങ്കിങിൽ കാര്യമായി പ്രതിഫലിച്ചത്

Update: 2023-06-21 14:15 GMT
Editor : rishad | By : rishad
ജോ റൂട്ട്- ആര്‍.  അശ്വിന്‍
Advertising

ദുബൈ: ഐ.സി.സി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് രാജകീയമായി കയറി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇതോടെ ആസ്‌ട്രേലിയയുടെ മാർനസ് ലബുഷെയിന് ഒന്നാം സ്ഥാനം നഷ്ടമായി. ആഷസ് പരമ്പരയിലെ ഫോമും ഫോമില്ലായ്മയുമാണ് റാങ്കിങിൽ കാര്യമായി പ്രതിഫലിച്ചത്. ആഷസിൽ ജോ റൂട്ട് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ലബുഷെയിന് കാര്യമായി തിളങ്ങാനായിരുന്നില്ല. 

രണ്ട് സ്ഥാനം നഷ്ടമായ ലബുഷെയ്ന്‍ മൂന്നാമതായി. ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. രോഹിത് ശര്‍മ (12), വിരാട് കോലി (14) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഓസീസിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താവാതെ 118 റണ്‍സാണ് റൂട്ട് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സും സ്വന്തമാക്കി. ഇതുതന്നെയാണ് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ റൂട്ടിനെ സഹായിച്ചത്. ഒരു സ്ഥാനം നഷ്ടമായ ഓസീസ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തേക്കിറങ്ങി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് അഞ്ചാമത്. നാല് സ്ഥാനം നഷ്ടമായ സ്റ്റീവ് സ്മിത്ത് ആറാമതായി. രണ്ട് സ്ഥാനം നഷ്ടപ്പെടുത്തിയ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഏഴാം സ്ഥാനത്തേക്ക് കയറി. ഡാരില്‍ മിച്ചല്‍, ദിമുത് കരുണാരത്‌നെ, പന്ത് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുറത്തായെങ്കിലും ബൗളർമാരുടെ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 860 പോയിന്റുമായി അശ്വിൻ ഒന്നാം സ്ഥാനത്തും 829 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്‌സൺ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംറ (772), രവീന്ദ്ര ജഡേജ (765) എന്നിവർ യഥാക്രമം എട്ടാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തും തുടരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - rishad

contributor

Similar News