രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു: ഉത്തപ്പ പുറത്ത്, സഞ്ജു തല്‍ക്കാലം ടീമില്‍ ഇല്ല

ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിലാണ് സഞ്ജു. അതു കഴിഞ്ഞാല്‍ ടീമിനൊപ്പം ചേരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പരിക്കേറ്റ റോബിന്‍ ഉത്തപ്പയും ഇരുപതംഗ ടീമില്‍ ഇല്ല.

Update: 2022-02-08 15:47 GMT
Editor : rishad | By : Web Desk
Advertising

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ ഇത്തവണയും സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റൻ. മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും ടീമിലുണ്ട്. സഞ്ജു സാംസൺ തൽക്കാലം ടീമിലില്ല.

ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിലാണ് സഞ്ജു. അതു കഴിഞ്ഞാല്‍ ടീമിനൊപ്പം ചേരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പരിക്കേറ്റ റോബിന്‍ ഉത്തപ്പയും ഇരുപതംഗ ടീമില്‍ ഇല്ല.

ജൂനിയർ ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി സീനിയർ ടീമിൽ അരങ്ങേറുന്ന പേസർ ഏദൻ ആപ്പിൾ ടോം (17) ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. അണ്ടർ 19 ടീമിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ(19), അണ്ടർ 25 ടീമിലെ ഇടംകയ്യൻ ഓപ്പണിങ് ബാറ്റർ ആനന്ദ് കൃഷ്ണൻ (25) എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.

മറ്റു ടീം അംഗങ്ങൾ: ജലജ് സക്സേന, സൽമാൻ നിസാർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മേൽ, വത്സൽ ഗോവിന്ദ്, പി.രാഹുൽ, കെ.സി. അക്ഷയ്, എസ്.മിഥുൻ, എൻ.പി.ബേസിൽ, മനു കൃഷ്ണൻ, എഫ്.ഫനൂസ്, വിനൂപ് മനോഹരൻ.

രാജ്‌കോട്ടില്‍ ഫെബ്രുവരി 17 മുതല്‍ കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കും. മേഘാലയയാണ് ആദ്യ എതിരാളികള്‍. ഫെബ്രുവരി 24ന് ഗുജറാത്തിനെതിരേയും മാര്‍ച്ച് മൂന്നിന് മധ്യപ്രദേശിനെതിരേയും കളത്തിലിറങ്ങും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News