ശ്രീലങ്കയുടെ ബൗളിങ് നന്നാക്കാൻ മലിംഗ: പുതിയ ചുമതല
അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് മലിംഗ ലങ്കൻ ടീമിനെ ബൗളിംഗ് പരിശീലിപ്പിക്കുക. താത്കാലിക പരിശീലകനായാണ് നിലവിൽ മലിംഗയെ നിയമിക്കാൻ ആലോചിക്കുന്നത്. അടുത്ത മാസം അഞ്ച് ടി-20 മത്സരങ്ങളാണ് ശ്രീലങ്ക ഓസ്ട്രേലിയയിൽ കളിക്കുക.
മുൻ ക്യാപ്റ്റൻ ലസിത് മലിംഗ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻ്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് മലിംഗ ലങ്കൻ ടീമിനെ ബൗളിംഗ് പരിശീലിപ്പിക്കുക. താത്കാലിക പരിശീലകനായാണ് നിലവിൽ മലിംഗയെ നിയമിക്കാൻ ആലോചിക്കുന്നത്. അടുത്ത മാസം അഞ്ച് ടി-20 മത്സരങ്ങളാണ് ശ്രീലങ്ക ഓസ്ട്രേലിയയിൽ കളിക്കുക.
ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ശ്രീലങ്കന്‍ പേസ് ബൗളര്‍ ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും 2021ലാണ് വിരമിച്ചത്. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 38-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
2011-ല്‍ ടെസ്റ്റിനോട് വിട പറഞ്ഞ ലങ്കന്‍ പേസ് ബൗളര്‍ 2019-ലാണ് ഏകദിനത്തില്‍ നിന്നും വിരമിച്ചത്. 2014-ല്‍ ലങ്കയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ മലിംഗയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. മൂന്നു ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകളാണ് ലങ്കന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 338 വിക്കറ്റും ടെസ്റ്റില്‍ 101 വിക്കറ്റും ട്വന്റി-20യില്‍ 107 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
അതേസമയം തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റ്. മലിംഗയെപ്പോലൊരു താരത്തെ ബൗളിങ് പരിശീലകനാക്കിയാൽ ശ്രീലങ്കൻ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ. പ്രധാന താരങ്ങളെല്ലാം വിരമിച്ച ശേഷം ശ്രീലങ്കയ്ക്ക് ക്രിക്കറ്റിൽ കാര്യമായ മേൽവിലാസമുണ്ടാക്കാനായിട്ടില്ല.
Lasith Malinga to be Appointed Sri Lanka Fast Bowling Consultant: Report