ആറു വിക്കറ്റ് നഷ്ടം; ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് തകർച്ച

18 ഓവറിൽ ആകെ 94 റൺസാണ് ടീം നേടിയത്

Update: 2021-10-31 15:31 GMT
Advertising

ലോകകപ്പ് ടി20യിൽ ന്യൂസിലാൻഡിനെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടം. നാലു റൺസെടുത്ത ഇഷാൻ കിഷൻ, 18 റൺസെടുത്ത കെ.എൽ രാഹുൽ, 14 റൺസെടുത്ത രോഹിത് ശർമ, ഒമ്പത് റൺസെടുത്ത വിരാട് കോഹ്‌ലി, 12 റൺസെടുത്ത റിഷബ് പന്ത് എന്നിവരാണ് പുറത്തായത്. 14 ഓവറിൽ ആകെ 70 റൺസാണ് ടീം നേടിയത്.

പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാൻ കിഷൻ, ശർദുൽ താക്കൂർ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ സൂര്യകുമാർ യാദവും ബൗളർ ഭുവനേശ്വർ കുമാറും പുറത്തായി. അതേസമയം ന്യൂസിലാൻഡും കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റം വരുത്തി. ടിം സെയ്ഫേർട്ടിന് പകരക്കാരനായി ആദം മിൽനെ ടീമിൽ ഇടം നേടി. ജീവന്മരണ പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലൻഡിനും. ഒരു മത്സരമേ തോറ്റുള്ളൂവെങ്കിലും ഈ ലോകകപ്പിൽ ഇനിയും പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ജയം കൂടിയേ മതിയാകൂ ഇരുടീമിനും. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ തോൽവി വഴങ്ങിയതാണ് ഇന്ത്യക്കും ന്യൂസിലൻഡിനും വിനയായത്. അതുകൊണ്ട് തന്നെ ഇന്ന് ദുബൈയിൽ നേർക്കുനേർ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നുണ്ടാകില്ല.

ടൂർണമെൻറ് ഫേവറൈറ്റുകളായി വന്ന് സെമി കാണാതെ ഇന്ത്യ പുറത്താകുമോയെന്നാണ് ഇപ്പോൾ ആരാധകരുടെ ആശങ്ക. പാകിസ്താനോടേറ്റ 10 വിക്കറ്റിന്റെ തോൽവി റൺറേറ്റിലും പിന്നോട്ടടിച്ചതാണ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നത്. നാല് മത്സരങ്ങളാണ് ടൂർണമെൻറിൽ ഇന്ത്യക്കും ന്യൂസിലൻഡിനും ശേഷിക്കുന്നത്. മൂന്ന് ജയത്തോടെ നിലവിൽ പോയിൻറ് പട്ടികയിൽ മുന്നിലുള്ള പാകിസ്താൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News