ആകെ ആസ്തി 1040 കോടി; സമ്പാദ്യത്തിലും 'തല'യാണ് ധോണി, വിവരങ്ങൾ പുറത്ത്

ഐപിഎൽ ഫീ ഇനത്തിൽ 12 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയ്ക്ക് നൽകുന്നത്

Update: 2023-07-07 11:45 GMT

Mahendra Singh Dhoni

Advertising

മുംബൈ: 42ാം വയസിലും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയമായ മഹേന്ദ്ര സിംഗ് ധോണി സമ്പാദ്യത്തിലും 'തല' തന്നെ. ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന സ്‌റ്റോക് ഗ്രായാണ് ധോണിയുടെ സമ്പാദ്യ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ 1040 കോടി രൂപയുടെ ആസ്തി നിലവിൽ സിഎസ്‌കെ നായകനായ താരത്തിനുണ്ടെന്നാണ് സ്‌റ്റോക് ഗ്രോ റിപ്പോർട്ട് ചെയ്യുന്നത്.

ഐപിഎൽ ഫീ ഇനത്തിൽ 12 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയ്ക്ക് നൽകുന്നത്. സമൂഹ മാധ്യമങ്ങളിലെ ഫീ ഇനത്തിൽ 1-2 കോടി വരയൊണ് താരം നേടുന്നത്. ഇൻസ്റ്റഗ്രാമിൽ 44 മില്യണും ട്വിറ്ററിൽ 8.6 മില്യണുമാണ് ധോണിയുടെ ഫോളോവേഴ്‌സ്. വിവിധ ബ്രാൻഡുകളുടെ പ്രമോഷൻ വഴി നാലു മുതൽ ആറു കോടി വരെ രൂപയാണ് താരം സമ്പാദിക്കുന്നത്. ജിയോ സിനിമ, അൺഅക്കാദമി, സ്‌കിപ്പർ, വിൻസോ, റെഡ്ബസ്, ഓറിയോ, വിയാകോം18, ഓപ്പോ, ഗോഡാഡി, കോൾഗേറ്റ്, കാർസ്24,പോകർസ്റ്റാർസ്, ലിവ്ഫാസ്റ്റ്, സ്‌നിക്കേഴ്‌സ്, സിയാറാംസ്, അമിറ്റി യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ടെറൈൻ, സൗണ്ട് ലോജിക്, മാസ്റ്റർ കാർഡ്, ഡ്രീം11, എസ്ആർഎംബി, പെപ്‌സികോ, റീബോക്, ലാവ, ഓറിയൻറ്, സ്പാരാറ്റൻ, ബൂസ് തുടങ്ങിയവയുമായാണ് ധോണി സഹകരിക്കുന്നത്.

 

മികച്ച നിക്ഷേപങ്ങളും ധോണിക്കുണ്ട്. സെവൻ, കാറ്റാബുക്ക്, ഗരുഡ, റിജി, കാർസ് 24, ഹോംലൈൻ, ഷാക്ക ഹാരി തുടങ്ങിയ കമ്പനികളിൽ താരത്തിന് നിക്ഷേപമുണ്ട്. ധോണി എൻറർടൈൻമെൻറ്‌സ് (പ്രൊഡക്ഷൻ ഹൗസ്), ഹോട്ടൽ മഹി റെസിഡൻസി, എംഎസ് ധോണി ഗ്ലോബൽ സ്‌കൂൾ ബാംഗ്ലൂർ എന്നിവ താരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഡെറാഡൂണിൽ 17.8 കോടി രൂപയുടെ ആഡംബര വസതിയും റാഞ്ചിയിൽ കൈലാസ്പതി ഫാം ഹൗസും തരത്തിനുണ്ട്. സ്‌പോർട് ഫിറ്റ്, ഐഎസ്എല്ലിലെ ചെന്നൈയിൻ എഫ്‌സി തുടങ്ങിയ കായിക കമ്പനികളിൽ താരത്തിന് നിക്ഷേപമുണ്ട്. ഡുക്കാട്ടി, ഹാർലി ഡേവിഡ്‌സൺ, കവാസക്കി സുസുകി തുടങ്ങിയ കമ്പനികളുടെ ബൈക്ക് ശേഖരവും ഓഡി, ഹമ്മർ, മിസ്തുബിഷി, ജീപ്പ്, റോൾസ് റോയിസ്, നിസ്സാൻ തുടങ്ങിയ കമ്പനികളുടെ കാർ ശേഖരവും ധോണിയ്ക്കുണ്ട്.

1981 ജൂലൈ ഏഴിനാണ് ധോണി ജനിച്ചത്. 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20 കളും താരം കളിച്ചിട്ടുണ്ട്. മത്സരങ്ങളിലാകെ 17,266 റൺസ്, 634 ക്യാച്ചുകൾ, 195 സ്റ്റപിംഗ് എന്നിവ ധോണിയുടെ പേരിലുണ്ട്. 200-16 കാലയളവിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളിലും 2008 -14 കാലയളവിൽ ടെസ്റ്റിലും ഇന്ത്യയെ നയിച്ചു. ഏകദിനങ്ങളിലും ടി 20യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയം നേടിത്തന്ന നായകനാണ് ധോണി. എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക നായകനും താരമാണ്. 2009ൽ ഇന്ത്യയെ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിക്കാനും എംഎസ് ധോണിയ്ക്ക് സാധിച്ചു.

2008, 2009 വർഷങ്ങളിലെ മികച്ച ഐസിസി ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2007ൽ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡും 2009ൽ പദ്മശ്രീ അവാർഡും നേടി. 2018ൽ പദ്മഭൂഷണും താരത്തെ തേടിയെത്തി.

Mahendra Singh Dhoni's net worth is Rs 1040 crores.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News