ഫിഞ്ച് ഇല്ല: ബംഗ്ലാദേശിനെതിരെ പുതിയ നായകനെ പ്രഖ്യാപിച്ച് ആസ്‌ട്രേലിയ
വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ മാത്യു വേഡാണ് ആസ്‌ട്രേലിയയെ നയിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ളത്.
ആരോൺ ഫിഞ്ചിന് പരിക്കേറ്റതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ മാത്യു വേഡാണ് ആസ്‌ട്രേലിയയെ നയിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ളത്. ലോകകപ്പ് ടി20ക്ക് മുന്നോടിയായി ഫിഞ്ചിന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ വ്യക്തമാക്കുന്നു.
ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി20 ലോകകപ്പ്. വെസ്റ്റ്ഇൻഡീസ് പരമ്പരയിൽ ഫിഞ്ചിന് പകരമായി അലക്‌സ് കാരിയെയായിരുന്നു നായകനായി നിയോഗിച്ചിരിക്കുന്നത്. പരമ്പര ആസ്ട്രേലിയ 2-1ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ ടി20യിൽ ബാറ്റ്‌സ്മാൻ എന്ന നിലയിൽ അലക്‌സ് കാരിയുണ്ടാകും.
ഉപനായകൻ പാറ്റ് കമ്മിൻസ് അടക്കമുള്ള ഏതാനും മുതിർന്ന താരങ്ങൾ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കളിക്കുന്നില്ല. പുതുമുഖ കളിക്കാരാണ് ആസ്‌ട്രേലിയയിൽ അധികവും. ആഗസ്റ്റ് മൂന്ന് മുതൽ 9 വരെയാണ് ബംഗ്ലാദേശിനെതിരായ പരമ്പര.
ആസ്‌ട്രേലിയൻ ടീം: ആഷ്ടൺ ആഗർ, വെസ് ആഗർ, ജേസൺ ബെഹ്രണ്ടോഫ്, അലകസ് കാരി, ഡാൻ ക്രിസ്റ്റ്യൻ, ജോഷ് ഹേസിൽവുഡ്, മോയിൻ ഹെന്റിക്വിസ്, മിച്ചൽ മാർഷ്, ബെൻ മക്‌ഡെർമോട്ട്, റൈലി മെരിഡിറ്റ്, ജോഷ് ഫിലിപ്പെ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, ആഷ്ടൺ ടേർണർ, ആൻേ്രഡ ടൈ, മാത്യു വേഡ്, ആദം സാമ്പ