"ലോകത്തെ ഏറ്റവും മികച്ച ടി20 താരം അവനാണ്"; രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സരത്തിന് ശേഷം മൈക്കില്‍ വോന്‍

അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് രാജസ്ഥാന്‍ കൊല്‍ക്കത്തയെ തകര്‍ത്തത്

Update: 2022-04-19 14:10 GMT
Advertising

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷം ഇംഗ്ലീഷ് ബാറ്റർ ജോസ് ബട്‌ലറെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലീഷ് നായകൻ മൈക്കിൽ വോൻ. ടി.20 ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച താരം എന്നാണ് മത്സരത്തിന് ശേഷം ബട്‌ലറെ മെൻഷൻ ചെയ്ത് വോൻ ട്വിറ്ററിൽ കുറിച്ചത്.

കൊൽക്കത്തക്കെതിരായ മത്സരത്തിൽ വെറും 61 പന്തിൽ നിന്ന് ബട്‍ലര്‍ സെഞ്ച്വറി തികച്ചിരുന്നു. അഞ്ച് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടയിലാണ് താരം 103 റൺസ് അടിച്ചു കൂട്ടിയത്.ഈ മത്സരത്തിലെ പ്രകടനത്തോടെ ഐ.പി. എൽ റൺവേട്ടക്കാരുടെ പട്ടികയിൽ ബട്‌ലർ വീണ്ടും മുന്നിലെത്തി. ആറ് മത്സരങ്ങളിൽ നിന്നായി രണ്ട് സെഞ്ച്വറികളടക്കം 375 റൺസാണ് താരം ഇതിനോടകം തന്നെ അടിച്ചു കൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് 236 റണ്‍സാണുള്ലത്,

ജോസ് ബട്‌ലറുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 217 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ രാജസ്ഥാനെ അതേ നാണയത്തിലാണ് കൊൽക്കത്ത തിരിച്ചടിച്ചത്. എന്നാൽ വിജയത്തിന് ഏഴ് റൺസ് അകലെ കൊല്‍ക്കത്ത വീഴുകയായിരുന്നു. 17ാം ഓവറിൽ അയ്യരേയും ശിവം മാവിയേയും പാറ്റ് കമ്മിൻസിനേയുമാണ്  തുടര്‍ച്ചയായി കൂടാരം കയറ്റി ചാഹൽ രാജസ്ഥാനെ വിജയതീരമണച്ചു. അതേ ഓവറില്‍ നാല് വിക്കറ്റാണ് ചാഹല്‍ നേടിയത്. 

summary - Michael Vaughan names 'best T20 player in the world' after KKR vs RR IPL 2022 match, terms it a 'fact'

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News