മിതാലി രാജിനും രവിചന്ദ്ര അശ്വിനും ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ

ക്രിക്കറ്റ് താരങ്ങളായ ആര്‍.അശ്വിനെയും മിതാലി രാജിനെയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബി.സി.സി.ഐ ശിപാര്‍ശ ചെയ്തു.

Update: 2021-06-30 13:04 GMT
Editor : rishad | By : Web Desk
Advertising

ക്രിക്കറ്റ് താരങ്ങളായ ആര്‍.അശ്വിനെയും മിതാലി രാജിനെയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബി.സി.സി.ഐ ശിപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിനായി ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെയും ബി.സി.സി.ഐ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം വനിതാ ക്രിക്കറ്റര്‍മാര്‍ ആരെയും അര്‍ജുന അവാര്‍ഡിനായി ശിപാര്‍ശ ചെയ്തിട്ടില്ല. ബി.സി.സി.ഐ അധികാരികളെ ഉദ്ധരിച്ച് പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിതാലി രാജ് 22 വര്‍ഷം പിന്നിട്ടത്. 38കാരിയായ മിതാലി വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ്.

7000 റണ്‍സാണ് മിതാലിയുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരിതയാര്‍ന്ന പ്രകടനമാണ് അശ്വിനെ പുരസ്‌കാര ശിപാര്‍ശക്ക് അര്‍ഹനാക്കിയത്. 79 ടെസ്റ്റുകളില്‍ നിന്നായി 413 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ഇന്ത്യന്‍ 'ബി' ടീമിന്റെ ശ്രീലങ്കന്‍ പരമ്പരയെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. 142 ഏകദിനങ്ങളില്‍ നിന്നായി 5,977 റണ്‍സാണ് ശിഖര്‍ ധവാന്റെ ശേഖരത്തിലുള്ളത്. 

ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്.ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സുനില്‍ ഛേത്രിയേയും , ഒഡിഷ സര്‍ക്കാര്‍ അത്ലറ്റ് ദുട്ടെ ചന്ദിനെയും ഖേല്‍ രത്നക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News