'നിങ്ങളാണെന്റെ സൂപ്പർഹീറോയും നായകനും': കോഹ്‌ലിയെ കുറിച്ച് സിറാജ്...
കോഹ്‌ലിയുടെ കീഴിലാണ് ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റിൽ സിറാജ് അരങ്ങേറ്റം കുറിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കോഹ്‌ലിയുടെ സഹതാരം കൂടിയാണ് സിറാജ്
നായകസ്ഥാനമൊഴിയുന്ന ഇന്ത്യയുടെ വിരാട് കോഹ്‌ലിയെ തന്റെ സൂപ്പർഹീറോയായി ഉപമിച്ച് പേസ് ബൗളർ മുഹമ്മദ് സിറാജ്. ഒഴിഞ്ഞെങ്കിലും കോഹ് ലി തന്നെ തന്റെ നായകനായി ഇനിയും തുടരുമെന്നും സിറാജ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സിറാജ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വിരാട് കോഹ്‌ലി ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ടെസ്റ്റ് പരമ്പര 2-1ന് തോറ്റതിന് പിന്നാലെയായിരുന്നു രാജി. നേരത്തെ ടി20 നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. എന്നാൽ ഏകദിനത്തിൽ നിന്ന് കോഹ്‌ലിയെ മാറ്റി രോഹിതിനെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കാരൻ എന്ന നിലയിൽ മാത്രമാണ് കോഹ്‌ലിയുടെ സ്ഥാനം.
സിറാജിന്റെ വാക്കുകളിങ്ങനെ; 'എന്റെ സൂപ്പർഹീറോയോട്, നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ എപ്പോഴും എന്റെ വലിയ സഹോദരനായിരുന്നു. ഇത്രയും വർഷമായി എന്നെ വിശ്വാസത്തിലെടുത്തതിനും എന്റെ മോശം സമയത്ത് എന്നെ മികച്ച രീതിയില്‍ നോക്കിയതിനും നന്ദി. നിങ്ങൾ എപ്പോഴും എന്റെ ക്യാപ്റ്റൻ കിംഗ് കോഹ്ലി തന്നെ ആയിരിക്കും'
കോഹ്‌ലിയുടെ കീഴിലാണ് ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റിൽ സിറാജ് അരങ്ങേറ്റം കുറിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കോഹ്‌ലിയുടെ സഹതാരം കൂടിയാണ് സിറാജ്. ഹൈദരാബാദിൽ നിന്നുള്ള 27 കാരനായ പേസർ കോഹ്‌ലിക്ക് കീഴിൽ എട്ട് ടെസ്റ്റുകൾ കളിച്ചു, 27.04 ശരാശരിയിൽ 23 വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ച പാർലിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ കോഹ്‌ലിയും സിറാജും കളിക്കും. ലോകേഷ് രാഹുലാണ് നായകന്‍.
You'll always be my captain: Mohammed Siraj pays tribute to Virat Kohli