പരിക്കേറ്റ അഫ്രീദിയുടെ പകരക്കാരനായി ഹസ്‌നൈൻ

കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ഷഹീൻ പുറത്തായതോടെയാണ് 22കാരനായ ഹസ്നൈനെ ഏഷ്യാ കപ്പിനുള്ള ടീമിൽ പാകിസ്താൻ ഉൾപ്പെടുത്തിയത്

Update: 2022-08-23 01:59 GMT
Editor : rishad | By : Web Desk
Advertising

ലാഹോര്‍: പരിക്കേറ്റ് പുറത്തായ പേസർ ഷഹീൻ അഫ്രീദിക്ക് പകരക്കാരനായി മുഹമ്മദ് ഹസ്നൈൻ പാകിസ്താൻ ടീമിൽ. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷഹീൻ പുറത്തായതോടെയാണ് 22കാരനായ ഹസ്നൈനെ ഏഷ്യാ കപ്പിനുള്ള ടീമിൽ പാകിസ്താൻ ഉൾപ്പെടുത്തിയത്. നാല് മുതൽ ആറാഴ്ച വരെ വിശ്രമമാണ് ഷഹീൻ അഫ്രീദിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

പാകിസ്താനായി 18 ടി20 മത്സരങ്ങളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് വലം കൈയന്‍ പേസറായ ഹസ്‌നൈന്‍. ടി20യില്‍ 17 വിക്കറ്റുകളും ഏകദിനത്തില്‍ 12 വിക്കറ്റുകളും 22കാരന്‍ വീഴ്ത്തിയിട്ടുണ്ട്.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ആണ് പാകിസ്താൻ്റെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോഹ്‌ലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോഹ് ലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോഹ്‌ലിക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

അതേസമയം ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ രണ്ടര മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. വിൽപ്പന ആരംഭിച്ച് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ആദ്യ ബാച്ച് ടിക്കറ്റുകൾ വിറ്റുതീരുകയായിരുന്നു. അടുത്ത ബാച്ച് ടിക്കറ്റുകൾ ഉടൻ പുറത്തിറക്കുമെന്ന് സംഘാടകർ അറിയിച്ചു. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്രിക്കറ്റ് ആരാധകർക്ക് ടിക്കറ്റുകൾ ലഭിച്ചത്. 

Summary-Asia Cup: Mohammad Hasnain to replace injured Shaheen Shah Afridi in Pakistan squad

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News