അവിടെ ധോണിയായിരുന്നെങ്കിലോ? ഓർത്തെടുത്ത് ആരാധകർ, റിഷഭ് പന്തിന് വിമർശം
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ധോണിയെ ആരാധകർക്ക് ' ഓർമിപ്പിച്ചു'കൊടുത്തത്
ദുബൈ: ഏഷ്യാകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരം കണ്ടവരെല്ലാം ഓർത്തൊരു കാര്യം എം.എസ് ധോണിയുടെതാകും. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ധോണിയെ ആരാധകർക്ക് ' ഓർമിപ്പിച്ചു'കൊടുത്തത്. കളി അവസാന ഓവറിലേക്ക് നീങ്ങിയപ്പോൾ ആർക്കും ജയിക്കാവുന്ന നിലയിലായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിൽ ജയിക്കാൻ രണ്ട് റൺസായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത്.
പന്തെറിഞ്ഞത് അർഷ്ദീപ് സിങും. അവസാന ഓവർ മികച്ച രീതിയിലാണ് അർഷ്ദീപ് എറിഞ്ഞിരുന്നത്. അഞ്ചാം പന്ത് നേരിടുന്നത് ശ്രീലങ്കൻ നായകൻ ദസുൻ ശനകയും. എന്നാൽ ശനകയെ ബീറ്റ് ചെയ്ത പന്ത് നേരെ പോയത് റിഷഭ് പന്തിന്റെ കൈളിലേക്ക്. ഗ്ലൗസ് ഊരി പന്ത് വിക്കറ്റിന് നേരെ എറിഞ്ഞെങ്കിലും കൊണ്ടില്ല. മാത്രമല്ല പന്ത് പോയത് ബൗളർ അർഷ്ദീപിന്റെ കൈകളിലേക്ക്. അർഷ്ദീപും എറിഞ്ഞെങ്കിലും കൊണ്ടില്ല. ശ്രീലങ്ക രണ്ട് റൺസ് ഓടിയെടുക്കുകയും ചെയ്തു.
എന്നാൽ ഇതുപോലൊരു സാഹചര്യം 2016 ടി20 ലോകകപ്പിനുണ്ടായിരുന്നു. അന്ന് വിക്കറ്റിന് പിന്നിൽ സാക്ഷാൽ എം.എസ് ധോണി. എതിരാളി ബംഗ്ലാദേശും. ഇങ്ങനെയൊരു നീക്കം മുന്നെ കണ്ട ധോണി ഓടിവന്ന് സ്റ്റമ്പ് ഇളക്കുകയായിരുന്നു. അന്ന് ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്താമാക്കിയത്. ഇങ്ങനെയും റിഷഭ് പന്തിന് ചെയ്യാമായിരുന്നുവെന്നും ആരാധർ ഓർമിപ്പിക്കുന്നു.
ലങ്കയിൽ നിന്ന് അപ്രതീക്ഷിതമായി ഇന്ത്യക്കേറ്റ തിരിച്ചടി ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി. നിസങ്കയും മെൻഡിസും രാജ്പക്സെയൂം ലങ്കൻ നായകൻ ദാസുൻ ഷനകയുമാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. അവസാന ഓവറിൽ ഒരു പന്ത് ശേഷിക്കെ ലങ്ക ജയിക്കുകയായിരുന്നു. ശ്രീലങ്ക ഫൈനലിൽ ഏതാണ്ട് സ്ഥാനമുറപ്പിച്ചു. നായകൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്‍റെയും ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
This is where you miss #dhoni. Never seen him miss a run out like this.3 stumps to hit with enough time, no way he would have missed #INDvsSL #AsiaCup2022
— Hemang Badani (@hemangkbadani) September 6, 2022
I think @RishabhPant17 don't throw the ball to wickets he just run fast and hit the wickets especially this type of situation. We don't take risk
— Venkatesh Kondapally (@VenkateshK495) September 6, 2022
Must learn from @msdhoni
Missing @msdhoni 💔
— Ravi Jaiswal 🇮🇳 (@iRaviJaiswal) September 6, 2022
#AsiaCup2022 #INDvsSL pic.twitter.com/fFPEhL3DcF