'തല' തുടങ്ങി മക്കളേ.... ഐ.പി.എല്ലിനായി പരിശീലനത്തിനിറങ്ങി എം.എസ്. ധോണി

കഴിഞ്ഞ മൂന്നു ഐ.പി.എൽ സീസണുകളിലും ധോണി അത്ര മികച്ച ബാറ്റിംഗ് പ്രകടനമല്ല കാഴ്ചവെച്ചത്

Update: 2023-01-20 15:37 GMT

MS Dhoni

Advertising
റാഞ്ചി:2023ലെ ഐ.പി.എൽ സീസൺ തുടങ്ങാനിരിക്കെ പരിശീലനത്തിനിറങ്ങി ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. താരം നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പരിശീലനത്തിനെത്തുന്ന ഫോട്ടോകളും പലരും പങ്കുവെച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ ധോണി കളിക്കുന്നില്ല. അതിനാൽ ഫിറ്റ്‌നസ് നിലനിർത്തി കളിമികവ് നഷ്ടപ്പെടാതിരിക്കാനാണ് 41കാരനായ താരം ശ്രമിക്കുന്നത്.
Full View

2020 ആഗസ്ത് 15നാണ് വിക്കറ്റ് കീപ്പറും വലംകയ്യൻ ബാറ്ററുമായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിൽ ഐ.പി.എല്ലിൽ മാത്രമാണ് കളിക്കുന്നത്. ഈ സീസൺ മാർച്ച് അവസാന വാരം മുതലോ ഏപ്രിൽ ആദ്യ വാരത്തിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 13 സീസണുകളിൽ ചെന്നൈ ടീമിനെ ധോണിയാണ് നയിച്ചത്. 2023 സീസൺ അദ്ദേഹത്തിന്റെ അവസാന ടൂർണമെൻറായിരിക്കുമെന്ന് നിരീക്ഷപ്പെടുന്നത്. അതിനാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാകും താരം ശ്രമിക്കുക.

കഴിഞ്ഞ മൂന്നു ഐ.പി.എൽ സീസണുകളിലും ധോണി അത്ര മികച്ച ബാറ്റിംഗ് പ്രകടനമല്ല കാഴ്ചവെച്ചത്. 2020 സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 200 റൺസാണ് അദ്ദേഹം ആകെ നേടിയത്. 2021 സീസണിലെ 16 മത്സരങ്ങളിൽ നിന്ന് 114ഉം കഴിഞ്ഞ വർഷത്തെ 14 മത്സരങ്ങളിൽ 232 റൺസുമായിരുന്നു അടിച്ചത്. ഇതിൽ 2021 സീസണിലാണ് സി.എസ്.കെ അവസാനമായി ജേതാക്കളായത്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു ടീം തോൽപ്പിച്ചത്. എന്നാൽ 2022 സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ടീമിന്റെ ഇടം.

കഴിഞ്ഞ പ്രാവശ്യമില്ലാതിരുന്ന ദീപക് ചഹാർ സി.എസ്.കെയിൽ ഇക്കുറി തിരിച്ചെത്തും. ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സും ടീമിൽ ചേരും. കഴിഞ്ഞ ലേലത്തിൽ 16.25 കോടി രൂപക്കാണ് താരത്തിന്റെ മഞ്ഞപ്പട ടീമിലെടുത്തത്.

MS Dhoni started training for IPL. , Csk, chennai super kings

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News