ഇഷന്റെ ഒരു റൺസിന് ചെലവ് 7 ലക്ഷം, രോഹിതിന്റേത് 14 ലക്ഷം; ഓപ്പണിങിൽ അടിമുടി പാളി മുംബൈ

ഏഴ് മത്സരങ്ങളിൽ മുംബൈക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത് ഈ സഖ്യത്തിന് ആകെ രണ്ടു തവണ മാത്രമാണ് പവർ പ്ലേ ഓവറുകൾ മറികടക്കാൻ കഴിഞ്ഞത്.

Update: 2022-04-23 12:22 GMT
Editor : Nidhin | By : Web Desk
Advertising

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൂടെ കടന്നുപോകുന്ന സീസണാണിത്. ഈ സീസണിൽ കളിച്ച ആദ്യ ഏഴ് കളികളും തോറ്റ മുംബൈ ഇന്ത്യൻസിന് ഇനി ലീഗിലേക്ക് തിരികെ വരിക എന്നത് അത്ര എളുപ്പമാകില്ലെന്നാണ് കണക്കുകൂട്ടൽ. ബാറ്റിങ്+ബോളിങ് ഒത്തിണക്കമില്ലാത്തതും രോഹിത് അടക്കമുള്ള ബാറ്റ്‌സ്മാൻമാരുടെ ഫോമില്ലായ്മയും ബോളിങിൽ കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ച ബൂമ്രയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോകുന്നതാണ് മുംബൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

രോഹിത്- ഇഷൻ കിഷൻ ഓപ്പണിങ് സഖ്യത്തിലാണ് മുംബൈയുടെ തിരിച്ചടി തുടങ്ങുന്നത്. ഏഴ് മത്സരങ്ങളിൽ മുംബൈക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത് ഈ സഖ്യത്തിന് ആകെ രണ്ടു തവണ മാത്രമാണ് പവർ പ്ലേ ഓവറുകൾ മറികടക്കാൻ കഴിഞ്ഞത്. ആദ്യ മത്സരത്തിൽ നിന്ന് നേടിയ 67 റൺസാണ് ഏറ്റവും വലിയ ഓപ്പണിങ് സ്‌കോർ. പിന്നീടുള്ള മത്സരങ്ങളിൽ ഇങ്ങനെയാണ് രോഹിത്-ഇഷൻ ഓപ്പണിങ് സഖ്യത്തിന്റെ സ്‌കോർ- 15(11), 6(17), 50(38), 31(22), 16(16) ചെന്നൈയുമായി നടന്ന മത്സരത്തിൽ ഇരുവരും റൺസൊന്നും നേടാതെയും മടങ്ങി.

രോഹിതിനെ ലേലത്തിന് മുമ്പ് തന്നെ 16 കോടി നൽകി മുംബൈ നിലനിർത്തിയതാണ്. ഇഷൻ കിഷനെ ലേലത്തിലെ ഏറ്റവും വലിയ തുകയായ 15.25 കോടി കൊടുത്തിട്ടാണ് ടീമിലെടുത്തത്.

7 മത്സരങ്ങളിൽ നിന്ന് 191 റൺസാണ് ഇഷൻ കിഷൻ നേടിയത്. ഈ കണക്ക് വച്ച് ഇഷന്റെ കിഷന്റെ ഒരു റണ്ണിന്റെ വില ഏകദേശം 7.98 ലക്ഷം രൂപയാണ്. രോഹിത് ശർമയുടെ കണക്കിലേക്ക് വന്നാൽ രോഹിത് ഏഴ് മത്സരങ്ങളിൽ നിന്ന് ഇതുവരെ നേടിയത് 114 റൺസാണ്. അങ്ങനെ നോക്കിയാൽ രോഹിതിന്റെ ഒരു റൺസിന്റ ചെലവ് ഏകദേശം 14.3 ലക്ഷമാണ്.

അതേസമയം ഏത് അവസ്ഥയിലും തിരികെ വരാനുള്ള കഴിവുള്ള താരങ്ങളാണ് ഇവർ രണ്ടുപേരും അതുകൊണ്ടു തന്നെ ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ബാക്കിയുള്ള ഏഴ് മത്സരങ്ങളിൽ ഇരുവരുടെയും അതിലൂടെ മുംബൈയുടേയും തിരിച്ചുവരവും പ്രതീക്ഷിക്കാവുന്നതാണ്.

Mumbai Indians opening Partnership Failure in IPL 2022

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News