'നെറ്റ് റൺറേറ്റിന്റെ ആനുകൂല്യം ഞങ്ങൾക്ക്, ന്യൂസിലാൻഡിനെതിരായ മത്സരം സെമിഫൈനൽ': റാഷിദ് ഖാൻ

റണ്‍റേറ്റില്‍ ഇപ്പോഴും ഞങ്ങളാണ് മുന്നില്‍, അതിനാല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനലാണെന്നും റാഷിദ് ഖാന്‍ പറഞ്ഞു

Update: 2021-11-04 12:21 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യക്കെതിരായ തോല്‍വി സെമി ഞങ്ങളുടെ ലോകകപ്പ് ടി20 സാധ്യതകളെ ബാധിക്കില്ലെന്ന് സ്പിന്നര്‍ റാഷിദ് ഖാന്‍. റണ്‍റേറ്റില്‍ ഇപ്പോഴും ഞങ്ങളാണ് മുന്നില്‍, അതിനാല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനലാണെന്നും റാഷിദ് ഖാന്‍ പറഞ്ഞു. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ അഫ്ഗാനിസ്താന് ന്യൂസീലന്‍ഡിനെതിരെ വിജയം അനിവാര്യമാണ്. ഈ മത്സരത്തിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷയും.

നെറ്റ് റണ്‍റേറ്റ് ഞങ്ങള്‍ക്ക് കൂടുതലാണ്. അതിനാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ പാകിസ്താനൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനലിലെത്തുന്ന ടീം ഞങ്ങളാകും. ന്യൂസീലന്‍ഡിനെതിരായ മത്സരം ആസ്വദിച്ചുതന്നെ കളിക്കണം. ആസ്വദിക്കുന്നിടത്തോളം മികവ് പുറത്തെടുക്കാനുള്ള അവസരങ്ങളും കൂടും.' റാഷിദ് ഖാന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ ഏതാനും വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം നെറ്റ് റണ്‍റേറ്റ് മനസില്‍ വെച്ചാണ് കളിച്ചത്. പറ്റുന്നത്ര റണ്‍സ് സ്‌കോര്‍ ചെയ്യാനായിരുന്നു ടീമിന്റെ ശ്രമം. റണ്‍റേറ്റില്‍ കൂടുതലായി ശ്രദ്ധിച്ചു. ന്യൂസിലാന്‍ഡിന് എതിരായ കളിയിലും നെറ്റ് റണ്‍റേറ്റ് പ്രധാന വിഷയമാവും. 20 ഓവറും സ്മാര്‍ട്ട് ക്രിക്കറ്റ് കളിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും റാഷിദ് വ്യക്തമാക്കി.

നിലവില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് എട്ടു പോയിന്റുമായി പാകിസ്താന്‍ സെമിയിലെത്തി. ഇനി ശേഷിക്കുന്ന ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും ഒപ്പം ഇന്ത്യയും ഈ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. +1.481 ആണ് അഫ്ഗാനിസ്താന്റെ റണ്‍റേറ്റ്. ന്യൂസീലന്‍ഡിന്റേത് +0.816 ഉം ഇന്ത്യയുടേത് +0.073 ഉം ആണ്. നവംബര്‍ ഏഴിനാണ് ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ മത്സരം. ഈ മത്സരത്തിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷകള്‍. ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ പിന്നെ റണ്‍റേറ്റിന് പ്രസക്തിയുണ്ടാവില്ല. അല്ലെങ്കില്‍ ന്യൂസിലാന്‍ഡിനെ നമീബിയ അട്ടിമറിക്കണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News