ഏഷ്യാകപ്പിന് ഇന്ത്യ, പാകിസ്താനിലേക്കും ലോകകപ്പിന് പാകിസ്താൻ ഇന്ത്യയിലേക്കും ഇല്ല?

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളോ പ്രസ്താവനകളോ വന്നിട്ടില്ല. ഇരുക്രിക്കറ്റ് ബോർഡുകൾക്കിടയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമെന്ന് വ്യക്തം

Update: 2023-03-30 03:58 GMT
Editor : rishad | By : Web Desk
രോഹിത് ശര്‍മ്മ-ബാബര്‍ അസം 
Advertising

മുംബൈ: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പഴയ രീതിയിലേക്ക് എത്താത്ത സാഹചര്യത്തിൽ ഏഷ്യാകപ്പിലും ലോകകപ്പിലും എന്ത് ചെയ്യും? ഇക്കുറി ഏഷ്യാകപ്പ് പാകിസ്താനിലും ലോകകപ്പ് ഇന്ത്യയിലും ആണ് എന്നതാണ് പ്രത്യേകത. ഏഷ്യാകപ്പിന് പാകിസ്താനിലേക്ക് പോകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അങ്ങനെ വന്നാൽ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പാകിസ്താനും നിലപാട് എടുത്തതയാണ് റിപ്പോർട്ടുകൾ.

അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളോ പ്രസ്താവനകളോ വന്നിട്ടില്ല. ഇരുക്രിക്കറ്റ് ബോർഡുകൾക്കിടയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമെന്ന് വ്യക്തം. മത്സരത്തിനായി നിഷ്പക്ഷ വേദി പരിഗണിക്കണമെന്നാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ആവശ്യപ്പെടുന്നത്. ബംഗ്ലാദേശിന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. യു.എ.ഇ, ഒമാൻ എന്നവിടങ്ങളിലേക്കും പരിഗണന നീണ്ടേക്കാം. എന്നാൽ ലോകകപ്പില്‍ നിഷ്പക്ഷ വേദി സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളുകയാണ് ഐ.സി.സി. 

ഈ വർഷം ഇന്ത്യയിൽ തന്നെയായിരിക്കും ലോകകപ്പ് പൂർണമായും നടക്കുകയെന്നാണ് ഐ.സി.സി ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം ഇനിയും വരേണ്ടതുണ്ട്. സെപ്തംബറിൽ നടക്കുന്ന ഏഷ്യാകപ്പിൽ നിഷ്പക്ഷ വേദി സംബന്ധിച്ച് ബി.സി.സി.ഐ, പാകിസ്താൻ ക്രിക്കറ്റ്‌ബോർഡുമായി(പി.സി.ബി) ചർച്ച നടത്തിയിരുന്നു. അങ്ങനെ വന്നാൽ ലോകകപ്പിനും സമാന രീതിയിൽ പരിഗണിക്കണമെന്ന് പാക് ക്രിക്കറ്റ് ബോർഡും ഉന്നയിച്ചതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിനെ പരിഗണിക്കണമെന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്. 

അതേസമയം പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയാലായിരിക്കുമെന്ന് ഐ.സി.സി ജനറൽ മാനേജറും മുൻ പാക് ക്രിക്കറ്റ്‌ബോർഡ് സി.ഇ.ഒയുമായ വസിംഖാൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇത്തരം വാർത്തകളോട്  ഐ.സി.സിയിലെ ഉന്നതരാരും  പ്രതികരിച്ചിട്ടില്ല. ഇതിനിടയിലും ഏഷ്യാകപ്പിൽ നിഷ്പക്ഷവേദിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നാണ് വിവരം. ഫൈനൽ നടക്കുന്ന വേദിയുടെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. സർക്കാറിന്റെ അനുമതിയില്ലാതെ പാകിസ്താനിലേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ബി.സി.സി.ഐ.

ലോകകപ്പ് ഇന്ത്യയിൽ നിന്നും മാറ്റാനുള്ള പി.സി.ബിയുടെ നീക്കങ്ങളെ ബി.സി.സി.ഐ കാര്യമാക്കുന്നില്ല. 2019ൽ എങ്ങനെയാണ് ലോകകപ്പ് നടന്നത് അതുപോലെ തന്നെ നടത്താനാണ് ഐ.സി.സിയുടെയും തീരുമാനം എന്നറിയുന്നു. അതേസമയം ഇന്ത്യയിലാണ് ലോകകപ്പ് നിശ്ചയിച്ചതെങ്കിലും സമയവും വേദിയും സംബന്ധിച്ച് ഇനിയും തീരുമാനം വരാനുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News