'ആദ്യം സ്‌പോർട്‌സ്, പിന്നെ വ്യക്തികൾ': കോഹ്‌ലി-രോഹിത് പോരിൽ പ്രതികരണവുമായി കായിക മന്ത്രി

സ്​പോർട്​സാണ്​ ഏറ്റവും മുകളിൽ. ഏത്​ കായിക ഇനത്തിൽ എതെല്ലാം കളിക്കാർ തമ്മിൽ എന്താണ്​ നടക്കുന്നതെന്ന്​ വെളിപ്പെടുത്താൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതാത്​ അസോസിയേഷനുകൾ തന്നെ ഇക്കാര്യത്തിൽ മറുപടി പറയ​ട്ടെയെന്നും അനുരാഗ്​ താക്കൂർ പറഞ്ഞു.

Update: 2021-12-15 13:12 GMT
Editor : rishad | By : Web Desk
Advertising

കഴിഞ്ഞയാഴ്ച രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് കാര്യമായ അസ്വസ്ഥതകളിലൂടെയാണ് കടന്നുപോകുന്നത്. വിരാട് കോഹ്‌ലിയുടെ പിൻഗാമിയായി രോഹിതിനെ ഏകദിന നായകനായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ താല്‍പര്യമില്ലാതെയാണ് വിരാടിനെ മാറ്റിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ പൊല്ലാപ്പിലായത്. 

വിരാട് കോലിയും രോഹിത് ശർമ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ചൊവ്വാഴ്ച നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ഇടപെട്ട് കായിക മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത് എത്തിയിരിക്കുന്നു. ആരും സ്പോര്‍ട്സിന് മുകളില്‍ അല്ലെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.

സ്​പോർട്​സാണ്​ ഏറ്റവും മുകളിൽ. ഏത്​ കായിക ഇനത്തിൽ എതെല്ലാം കളിക്കാർ തമ്മിൽ എന്താണ്​ നടക്കുന്നതെന്ന്​ വെളിപ്പെടുത്താൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതാത്​ അസോസിയേഷനുകൾ തന്നെ ഇക്കാര്യത്തിൽ മറുപടി പറയ​ട്ടെയെന്നും അനുരാഗ്​ താക്കൂർ പറഞ്ഞു. രോഹിത്-കോഹ് ലി ക്യാപ്റ്റന്‍സി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം. 

അതേസമയം രോഹിത് ശര്‍മ്മയുമായി യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്ന് കോഹ്‍ലി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഞാന്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതേകാര്യം പറഞ്ഞുപറഞ്ഞ് ഞാന്‍ മടുത്തിരിക്കുന്നു-കോഹ്‍ലി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം രൂക്ഷമാകുന്നതിനിടെയാണ് ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി മാധ്യമങ്ങളെ കണ്ടത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം എന്ന നിലയ്ക്കാണ് കോ‍ഹ്‍ലി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News