'ഇരട്ട സെഞ്ച്വറികൾ'; പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ
50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് ശ്രീലങ്ക നേടിയത്.
ഹൈദരാബാദ്: വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസും മധ്യനിര ബാറ്റർ സദീര സമരവിക്രമയും നേടിയ സെഞ്ച്വറികളുടെ ബലത്തിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ.
50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് ശ്രീലങ്ക നേടിയത്.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേക്ക് ലങ്കയുടെ ആദ്യ വിക്കറ്റ് വീണു. പിന്നാലെയായിരുന്നു ലങ്കൻ ഇന്നിങ്‌സിന്റെ രക്ഷാ പ്രവർത്തനം. കുശാൽ മെൻഡിസ് 77 പന്തുകളിൽ നിന്ന് 122 റൺസ് നേടിയപ്പോൾ സമരവിക്രമ 89 പന്തുകളിൽ നിന്ന് 108 റൺസ് നേടി.
ഇരുവരും ചേർന്ന് പാകിസ്താന്റെ പേര് കേട്ട ബൗളിങ് ഡിപാർട്‌മെന്റിനെ അടിച്ചുവിട്ടു. ഓപ്പണറായ പതും നിസങ്ക 51 റൺസ് നേടി. എന്നാൽ അവസനത്തിൽ നിന്ന് ലങ്കയ്ക്ക് കാര്യമായ പിന്തുണ കിട്ടാതെ പോയതാണ് റൺറേറ്റ് അൽപ്പം താഴ്ന്നത്.
പാകിസ്താന് വേണ്ടി ഹസൻ അലി നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്ത് ഓവറിൽ 71 റൺസ് വിട്ടുകൊടുക്കേണ്ടി വന്നു. ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റെ വീഴ്ത്താനായുള്ളൂ.
Summary-Pakistan vs Sri Lanka world cup cricket- first innings Report