"ഏഷ്യാ കപ്പിൽ കോഹ്ലി പുതിയ റോളിലാവും ഇറങ്ങുക"; പ്രവചനവുമായി മുൻ ഇന്ത്യൻ താരം
കരിയറിലെ തന്‍റെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയാണ് വിരാട് കോഹ്‍ലി
കരിയറിൽ തന്‍റെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കോഹ്ലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. ഐ.പി.എല്ലിൽ മോശം ഫോമിലായിരുന്ന താരം തുടർന്ന് നടന്ന ഇംഗ്ലണ്ട് പരമ്പരയിലും ഫോം കണ്ടെത്താനാവാതെ ഉഴലുകയായിരുന്നു.
ഇതോടെ ടി20 ലോകകപ്പിനുള്ള ടീമിൽ താരമുണ്ടാവുമോ എന്ന സംശയത്തിലാണ് ആരാധകർ. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടി20 യാണ് തന്റെ ഫോം വീണ്ടെടുക്കാനുള്ള കോഹ്ലിക്കുള്ള അവസാന അവസരം. അതിനാൽ തന്നെ താരത്തിന്‍റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഏഷ്യാ കപ്പിൽ കോഹ്ലി പുതിയ റോളിലായിരിക്കും ഇറങ്ങുക എന്ന് പ്രഖ്യാപിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഏഷ്യാകപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം കോഹ്ലി ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് പാർഥിവ് പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം പുറത്തിരിക്കുന്ന കെ.എൽ രാഹുലിന് പകരക്കാരനായി
"രാഹുല്‍ പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ കോഹ്ലി ഓപ്പണറാകും. ഇന്ത്യ ഇതിനകം തന്നെ പല ഓപ്പണര്‍മാരേയും പരീക്ഷിച്ചുകഴിഞ്ഞു. ആര്‍സിബിക്കുവേണ്ടി ഓപ്പണറായ പരിചയം കോഹ്ലിക്കുണ്ട്. എന്തുതന്നെയായാലും കോഹ്ലിക്ക് ഏഷ്യാ കപ്പ് നിര്‍ണായകമായിരിക്കും. കോഹ്ലിക്കു മാത്രമല്ല, ഇന്ത്യയ്ക്കും നിര്‍ണായകമാണത്. കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യക്കത് നേട്ടമാകുമെന്നും പാര്‍ഥിവ് വ്യക്തമാക്കി"-പാര്‍ഥിവ് പറഞ്ഞു
യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ശ്രീലങ്കയില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.