വിൻഡീസില്ലാത്ത ടി20 ലോകകപ്പ്: രാജിപ്രഖ്യാപിച്ച് പരിശീലകൻ ഫിൽസിമൺസ്
ടീമിന്റെ പരാജയത്തില്‍ ആരാധകരോട് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു സിമണ്‍സിന്റെ രാജി
ടി20 ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഫില്‍ സിമണ്‍സ് രാജിവെച്ചു. ടീമിന്റെ പരാജയത്തില്‍ ആരാധകരോട് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു സിമണ്‍സിന്റെ രാജി.
ലോകകപ്പിലെ തോല്‍വി ടീമിനെ മാത്രമല്ല, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളേയും വേദനിപ്പിക്കുന്നതാണ്. ഇത് നിരാശാജനകവും ഹൃദയഭേദകവുമാണ്. ഞങ്ങള്‍ വേണ്ടത്ര മികച്ചവരായിരുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ പങ്കാളിത്തമില്ലാതെ ഒരു ടൂര്‍ണമെന്‍റ് കാണേണ്ടി വന്നതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നെന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ സിമണ്‍സ് അഭിപ്രായപ്പെട്ടു.
2016ല്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ലോകകപ്പ് നേടുമ്പോഴും സിമണ്‍സ് ആയിരുന്നു പരിശീലകന്‍. പിന്നീടൊരിക്കല്‍ സ്ഥാത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് 2019ല്‍ വീണ്ടും ചുമതലയേല്‍പ്പിക്കുകയായിരുന്നു. താരതമ്യേനെ ദുര്‍ബലരായ സ്കോട്‍ലന്‍ഡിനോടും അയര്‍ലന്‍ഡിനോടും തോറ്റ് ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലായാണ് വിന്‍ഡീസ് ഫിനിഷ് ചെയ്തത്. 2007 ല്‍ ട്വന്റി 20 ലോകകപ്പ് ആരംഭിച്ച് ശേഷം ഇതാദ്യമായാണ് വിന്‍ഡിസ് ഗ്രൂപ്പ് ഘട്ടത്തല്‍ ത്നെന പുറത്താകുന്നത്.
വിന്‍ഡീസിനായി 1987 99 കാലഘത്തില്‍ 26 ടെസ്റ്റുകളും 143 ഏകദിനങ്ങളും കളിച്ചിട്ടുണ്ട താരമാണ് സിമണ്‍സ്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേടയിതും സിമണ്‍സിന്റെ കോച്ചിങ് കരിയറിലെ വലിയ നേട്ടമായിരുന്നു. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാകും സിമണ്‍സ് പരിശീലിപ്പിക്കുന്ന വിന്‍ഡീസ് ടീം അവസാനമായി കളിക്കുക