സെമിയില്‍ കളിക്കാതിരിക്കാമോ? കോഹ്‍ലിയോട് മുന്‍ ഇംഗ്ലണ്ട് ഇതിഹാസം
അഞ്ച് മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 246 റൺസുമായി കോഹ്ലിയാണ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ
ടി 20 ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലി. പ്രതീക്ഷയർപ്പിച്ച പല മുൻനിര താരങ്ങളും ലോകകപ്പിൽ അമ്പേ പരാജയമായപ്പോൾ പല ഘട്ടങ്ങളിലും ഇന്ത്യയെ തോളിലേറ്റിയത് കോഹ്ലിയാണ്. അഞ്ച് മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 246 റൺസുമായി കോഹ്ലി തന്നെയാണ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടം അരങ്ങേറാൻ ഇരിക്കെ കോഹ്ലിയോട് കളിക്കാതിരിക്കാനാവുമോ എന്ന് ചോദിക്കുകയാണ് മുൻ ഇംഗ്ലണ്ട് ബാറ്റിങ് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ..
കഴിഞ്ഞ ദിവസം നെറ്റ്‌സിൽ പരിശീലനം നടത്തുന്ന വീഡിയോ കോഹ്ലി പങ്കു വച്ചിരുന്നു. ഇതിന് താഴെയാണ് പീറ്റേഴ്‌സൺ തമാശ കലർത്തി ഇക്കാര്യം പറഞ്ഞത്.''താങ്കൾക്കറിയാമല്ലോ എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണെന്ന്. എന്നാലും വ്യാഴാഴ്ച അവധിയെടുക്കൂ.. ''- പീറ്റേഴ്‌സൺ കുറിച്ചു
ലോകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡ് പാകിസ്താനെ നേരിടും. നാളെ അഡ്‍ലൈഡിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. മഴ കളിയെടുക്കുമോ എന്ന ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ആസ്ത്രേലിയന്‍ കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല. രാവിലെയായിരിക്കും മഴ പെയ്യുക. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും മത്സരത്തെ ബാധിക്കില്ല. മഴ മൂലം മത്സരം നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ച മത്സരം നടത്തും.