കാര്യവട്ടം ഏകദിനം: ഇന്ത്യ റൺമല കയറിയിട്ടും കാണികൾ കുറഞ്ഞതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം

പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന കായികമന്ത്രിയുടെ പ്രസ്താവനയിൽ കേരള ക്രിക്കറ്റ് അസോസിയേഷന് കടുത്ത അമർഷമുണ്ട്.

Update: 2023-01-16 01:07 GMT
Editor : rishad | By : Web Desk
കായിക മന്ത്രി വി അബ്ദുറഹിമാന്‍
Advertising

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ റൺമല കയറിയിട്ടും കാണികൾ കുറഞ്ഞതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. മലയാളികളുടെ ആത്മാഭിമാനത്തെ ഇനിയെങ്കിലും ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന കായികമന്ത്രിയുടെ പ്രസ്താവനയിൽ കേരള ക്രിക്കറ്റ് അസോസിയേഷന് കടുത്ത അമർഷമുണ്ട്.

മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. വിവാദം കളിയെ ബാധിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും രാഷ്ട്രീയ വിവാദം തുടരുകയാണ്. 

കാണികൾ കുറയാനുള്ള കാരണം മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഗ്യാലറിക്ക് മുന്നിലാണ് കളി നടന്നത്, ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ പ്രതികരണത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനും കടുത്ത എതിർപ്പുണ്ട്. കാണികൾ കുറയാൻ അത് കാരണമാക്കിയെന്ന് കെസിഎ പ്രസിഡണ്ട് ജയേഷ് ജോർജ് പറഞ്ഞു. 

ഇക്കാര്യത്തിൽ ആരാധകരിലും പ്രതികരണം സമ്മിശ്രമാണ്. കളി അവസാനിച്ചെങ്കിലും വിവാദം ഉടനെങ്ങും അവസാനിക്കുന്ന മട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News