അവസാന പന്തിൽ രാജസ്ഥാൻ: തകർപ്പൻ ജയം

രണ്ട് റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. അവസാന ഓവർ എറിഞ്ഞ കാർത്തിക് ത്യാഗിയുടെ മികവനാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

Update: 2021-09-21 18:29 GMT
Editor : rishad | By : Web Desk
Advertising

ആവേശം അവസാന പന്തുവരെ നിറഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. രണ്ട് റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. അവസാന ഓവർ എറിഞ്ഞ കാർത്തിക് ത്യാഗിയുടെ മികവാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

അവസാന ഓവറിൽ വെറും നാല് റൺസ് മാത്രമാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കാർത്തിക് ത്യാഗി വിട്ടുകൊടുത്തത്  രണ്ട് റൺസ് മാത്രം. രണ്ട് വിക്കറ്റും വീഴ്ത്തി. തോറ്റെന്ന് തോന്നിയ മത്സരമാണ് രാജസ്ഥാൻ അവസാന ഓവറിലൂടെ നേടിയത്. സ്‌കോർബോർഡ് ചുരുക്കത്തിൽ: രാജസ്ഥാൻ 20 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 185. പഞ്ചാബ് കിങ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183

186 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് വേണ്ടി നായകന്‍ കെ.എല്‍.രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.  120 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. അതോടെ രാജസ്ഥാന്‍ തോറ്റെന്ന് ഉറപ്പിച്ചിരുന്നു. മായങ്ക് അഗര്‍വാള്‍ 67 റണ്‍സെടുത്ത് ടോപ് സ്കോററായി. ലോകേഷ് രാഹുല്‍ 49 റണ്‍സ് നേടി. എന്നാല്‍ പിന്നീട് വന്നവര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതാണ് പഞ്ചാബിന് അടിയായത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി. നായകന്‍ സഞ്ജുവിന് നാല് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News