കത്തിക്കയറി ബട്‍ലര്‍; ബാംഗ്ലൂരിന് ജയിക്കാന്‍ 170 റണ്‍സ്

അവസാന ഓവറുകളില്‍ ബട്‍ലര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്

Update: 2022-04-05 16:19 GMT
Advertising

ഐ.പി.എല്ലിൽ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂരിന് 170 റൺസിന്‍റെ വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  രാജസ്ഥാൻ 169 റൺസ് എടുത്തു. രാജസ്ഥാന് വേണ്ടി അവസാന ഓവറുകളില്‍ ജോസ് ബട്‌ലർ തകര്‍ത്തടിച്ചു. ആറ് സിക്സുകളുടെ അകമ്പടിയില്‍ 47 പന്തില്‍ നിന്ന്  ബട്‍ലര്‍ 71 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇതോടെ ഐ.പി.എല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് ബട്‍ലറുടെ തലയിലായി. മുംബൈയുടെ ഇഷാന്‍ കിഷനെയാണ്  ബട്‍ലര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. മത്സരത്തില്‍ ആകെ ആറ് സിക്സര്‍ പറത്തിയ ബട്‍ലര്‍ ഐ.പി.എല്ലില്‍ നൂറ് സിക്സുകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു. 

അവസാന ഓവറുകളിൽ ബട്‌ലറും ഷിംറോൺ ഹെറ്റ്‌മെയറും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഹെറ്റ്‌മെയർ രണ്ട് സിക്സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 31  പന്തിൽ നിന്ന് 42 റൺസെടുത്തു. മലയാളി താരം ദേവദത്ത് പടിക്കൽ 37 റൺസെടുത്ത് പുറത്തായപ്പോള്‍‌ ക്യാപ്റ്റൻ സഞ്ജു സാംസണ് എട്ട് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

 ബാംഗ്ലൂരിനായി ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും ഹസരംഗയും ഓരോ വിക്കറ്റ് വീതം നേടി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News