ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരം; ചരിത്രനേട്ടം സ്വന്തമാക്കി ചഹൽ

153 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം.

Update: 2024-04-22 16:52 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ജയ്പൂർ: ഐപിഎല്ലിൽ ചരിത്രനേട്ടം സ്വന്തമാക്കി സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ഐപിഎൽ ചരിത്രത്തിലാദ്യമായി 200 വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ലെഗ്‌സ്പിന്നർ. എട്ടാം ഓവറിലെ മൂന്നാം പന്തിൽ മുഹമ്മദ് നബിയെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയാണ്  ചരിത്രത്തിലേക്ക് നടന്നുകയറിയത്.

153 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകൾ നേടിയ ഡ്വെയ്ൻ ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. 181 വിക്കറ്റുകളുള്ള പീയൂഷ് ചൗള മൂന്നാം സ്ഥാനത്താണ്. 174 വിക്കറ്റുകളോടെ ഭുവന്വേശർ കുമാർ നാലാം സ്ഥാനത്തും 173 വിക്കറ്റുമായി അമിത് മിശ്ര അഞ്ചാം സ്ഥാനത്തുമുണ്ട്. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ ആരംഭിച്ച താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായും ബൗൾചെയ്തിട്ടുണ്ട്. 2022 മെഗാലേലത്തിലാണ് രാജസ്ഥാൻ കൂടാരത്തിലെത്തിച്ചത്. അന്താരാഷ്ട്ര ട്വന്റി 20യിൽ 80 മത്സരങ്ങൾ കളിച്ച ചഹൽ 96 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

ഈസീസണിൽ വിക്കറ്റ് വേട്ടക്കാരിലും ചഹൽ മുന്നിലുണ്ട്. സമീപകാലത്ത് ട്വന്റി 20 ടീമിൽ ഇടംലഭിച്ചിരുന്നില്ല. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഫോമിലുള്ള താരത്തെ ടീമിലെടുക്കണമെന്ന ആവശ്യം ഇതിനകം ശക്തമാണ്. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെയാണ് അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News