22 സിക്‌സ്, 17 ഫോർ; ടി20യിൽ 77 പന്തിൽ 205 റൺസടിച്ച് വെസ്റ്റൻഡീസ് താരത്തിന്റെ ഗമണ്ടൻ പ്രകടനം

എതിരാളികളായ സ്‌ക്വയർഡ്രൈവിനെ 154 റൺസിലൊതുക്കിയതോടെ അറ്റ്‌ലാൻറ ഫയർ 172 റൺസിന്റെ വിജയം നേടി

Update: 2022-10-06 15:16 GMT
Advertising

 ടി20 മത്സരത്തിൽ ഗമണ്ടൻ പ്രകടനവുമായി വെസ്റ്റൻഡീസ് താരം. യു.എസ്സിൽ നടന്ന മത്സരത്തിൽ 77 പന്തിൽ 205 റൺസടിച്ച് റഖീം കോൺവാളാണ് അപൂർവ ഇരട്ടശതകം നേടിയത്. 22 കൂറ്റൻ സിക്‌സറുകളും 17 ഫോറുകളുമടക്കമാണ് കോൺവാളിന്റെ ബാറ്റിംഗ് വിസ്‌ഫോടനം. അറ്റ്‌ലാൻറ ഓപ്പൺ ടി20 ക്രിക്കറ്റ് ടൂർണമെൻറിൽ സ്‌ക്വയർ ഡ്രൈവിനെതിരെ അറ്റ്‌ലാൻറ ഫയറിനായി കളിക്കവേയാണ് താരം തകർത്തടിച്ചത്.

സമൂഹമാധ്യമങ്ങളിൽ ബാറ്റിംഗ് വിസ്‌ഫോടന വീഡിയോ വൈറലായിരുന്നു. പ്രമുഖ സ്റ്റാറ്റീഷ്യനായ മോഹൻദാസ് മേനോൻ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'വെസ്റ്റിൻഡീസിന്റെ റഖീം കോൺവാൾ അറ്റ്‌ലാൻറ ഫയറിനായി കളിക്കവേ 77 പന്തിൽ 205 റൺസടിച്ചു കൂട്ടി. 266.23 സ്‌ട്രൈക്ക് റൈറ്റോടെയായിരുന്നു നേട്ടം. 22 സിക്‌സുകളും 17 ഫോറുകളും അടങ്ങിയതായിരുന്നു അറ്റ്‌ലാൻറ ഓപ്പണെന്ന അമേരിക്കൻ ടി20 ടൂർണമെൻറിലെ ഇന്നിംഗ്‌സ്. 75000 ഡോളറാണ് വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക' മോഹൻദാസ് മേനോൻ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ അറ്റ്‌ലാൻറ ഫയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. എതിരാളികളായ സ്‌ക്വയർഡ്രൈവിനെ 154 റൺസിലൊതുക്കിയതോടെ ടീം 172 റൺസിന്റെ വിജയം നേടി. 16 ടീമുകളാണ് ടൂർണമെൻറിലുള്ളത്. വിൻഡീസിനായി നിരവധി മത്സരങ്ങൾ കളിച്ച കോൺവാൾ ഏകദിനത്തിലോ ടി20യിലോ ഇതുവരെ ദേശീയ കുപ്പായമിട്ടിട്ടില്ല. ഇരട്ടശതകം നേടിയെങ്കിലും കോൺവാളിന്റെ ബാറ്റിംഗ് റെക്കോർഡുകളിൽ ഇടംപിടിക്കില്ല. കാരണം അറ്റ്‌ലാൻ്ര ഐ.സി.സി അംഗീകൃത ടൂർണമെൻറല്ല. യൂണിവേഴ്‌സ് ബോസായ ക്രിസ് ഗെയിലിന്റെ 175 റൺസാണ് ടി20യിലെ ഏറ്റവുമുയർന്ന് ടി 20 വ്യക്തിഗത സ്‌കോർ. 2013I റോയൽ ചാലഞ്ചേഴ്‌സിനായിരുന്നു ഗെയ്‌ലിന്റെ നേട്ടം.

Rakhim Cornwall scored 205 runs off 77 balls in the T20 match held in the US

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News