വീണ്ടും നിരാശപ്പെടുത്തി ശ്രേയസ്; രഞ്ജി ട്രോഫിയിൽ മുംബൈ 224ന് പുറത്ത്
മറുപടി ബാറ്റിങിനിറങ്ങിയ വിദർഭ 31-3 എന്ന നിലയിലാണ്.
മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ മുംബൈയുടെ ആദ്യ ഇന്നിങ്‌സ് 224 റൺസിൽ അവസാനിച്ചു. ആദ്യ ഘട്ടത്തിൽ നേരിട്ട വൻതകർച്ചക്ക് ശേഷമാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിങിനിറങ്ങിയ വിദർഭ 31-3 എന്ന നിലയിലാണ്. ബിസിസിഐയുമായുള്ള വിവാദങ്ങൾക്ക് ശേഷം രഞ്ജി കളിക്കാനെത്തിയ ശ്രേയസ് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഏഴു റൺസെടുത്ത താരത്തെ ഉമേഷ് യാദവ് പുറത്താക്കി. ക്യാപ്റ്റൻ അജിൻക്യ രഹാനെയും (7) വേഗത്തിൽ മടങ്ങി.
Lord Shardul Thakur.
— Deekshitha Aithal (@deekshi_aithal) March 10, 2024
His performance will be outstanding in important matches! Today, yet again in the Ranji trophy final against Vidarbha🔥
Excellent innings with 2 quick wickets!! Treat to watch!#RanjiTrophy #RanjiTrophyFinal pic.twitter.com/AsHvJ2H4zb
ഷർദുൽ താക്കൂറിന്റെ (69 പന്തിൽ 75) ഇന്നിംഗ്സാണ് ആതിഥേയരുടെ സ്‌കോർ 200 കടത്തിയത്. ഓപ്പണിങ് ജോഡിയായ പൃഥ്വി ഷാ (46), ഭുപൻ ലാൽവാനി (37) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടെത്തിയ ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചു നിൽക്കാനായില്ല. കൗമാര താരം മുഷീർ ഖാനും (6) നിരാശപ്പെടുത്തി. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാർദുൽ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. താക്കൂറിന്റെ ഓൾറൗണ്ട് പ്രകടന മികവിലാണ് മുംബൈ ഫൈനൽ പ്രവേശനവും നേടിയത്. ഹർഷ് ദുബെ, യഷ് താക്കൂർ എന്നിവർ വിദർഭയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംഗിൽ വിദർഭയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർ ധ്രുവ് ഷൊറേ പൂജ്യത്തിന് മടങ്ങി. താക്കൂർ വിക്കറ്റിന് മുന്നിൽകുടുക്കുകയായിരുന്നു. അമൻ മൊഖാദെ (8), കരുൺ നായർ (0) എന്നിവരും വേഗത്തിൽ മടങ്ങി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ അഥർവ ടൈഡെ (21), ആദിത്യ തക്കറെ (0) എന്നിവരാണ് ക്രീസിൽ.