രഞ്ജിട്രോഫി: കേരള സാധ്യത ടീമിനെ പ്രഖ്യാപിച്ചു, ശ്രീശാന്തിനും ഇടം
ജനുവരി 13 മുതല്‍ ബെംഗളൂരുവിലാണ് മത്സരങ്ങള്‍. വിദര്‍ഭ, ബംഗാള്‍, രാജസ്ഥാന്‍, ത്രിപുര, ഹരിയാന ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന്റെ എതിരാളികള്‍.
2021-22 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ടീമില്‍ തിരികെയെത്തി. സച്ചിന്‍ ബേബിയാണ് ടീമിന്റെ ക്യാപ്റ്റന്‍. വിഷ്ണു വിനോദിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. റോബിന്‍ ഉത്തപ്പ ടീമിലില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും സഞ്ജു സാംസണ്‍ ആയിരുന്നു കേരളത്തെ നയിച്ചത്. രണ്ട് ടൂര്‍ണമെന്റിലും കേരളം ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി. അതേസമയം മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍.
ജനുവരി 13 മുതല്‍ ബെംഗളൂരുവിലാണ് മത്സരങ്ങള്‍. വിദര്‍ഭ, ബംഗാള്‍, രാജസ്ഥാന്‍, ത്രിപുര, ഹരിയാന ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന്റെ എതിരാളികള്‍.
സാധ്യതാ ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം.ഡി. നിഥീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍.