വൈറലായി റാഷിദ് ഖാന്റെ കണ്ണുംപൂട്ടിയുള്ള സിക്‌സർ
അന്താരാഷ്ട്ര ക്രിക്കറ്റായാലും വിദേശ ടി20 ലീഗുകളിലായാലും റാഷിദ് ഖാൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. പന്താണ് റാഷിദിന്റെ ഉപകരണമെങ്കിലും ബാറ്റെടുത്താലും റാഷിദ് വേറെ ലെവൽ ആണ്.
റാഷിദ് ഖാന്റെ കളി മികവ് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. അന്താരാഷ്ട്ര ക്രിക്കറ്റായാലും വിദേശ ടി20 ലീഗുകളിലായാലും റാഷിദ് ഖാൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. പന്താണ് റാഷിദിന്റെ ഉപകരണമെങ്കിലും ബാറ്റെടുത്താലും റാഷിദ് വേറെ ലെവൽ ആണ്. റാഷിദിന്റെ ബാറ്റിങ് കരുത്ത് ഇതിനകം കണ്ടുകഴിഞ്ഞു.
ഇപ്പോൾ റാഷിദിന്റെ ഒരു സിക്‌സറാണ് ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിലാണ് റാഷിദിന്റെ കണ്ണുംപൂട്ടിയുള്ളൊരു സിക്സര്‍. പിസിഎല്ലിൽ ലാഹോർ ക്യുലാൻഡേഴ്സിന്റെ താരമാണ് റാഷിദ്. മുൾട്ടാൻ സുൽത്താൻസിന് എതിരെ ബാറ്റിങ്ങിന് ഇറങ്ങിയ റാഷിദ് നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി. റാഷിദിന്റെ അനായാസമുള്ള റിസ്റ്റി ഫ്ളിക്ക് സിക്സുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Don't you love these @rashidkhan_19 sixes? 🤩#HBLPSL7 l #LevelHai l #MSvLQ pic.twitter.com/Mq9Vz3I3DW
— PakistanSuperLeague (@thePSLt20) January 29, 2022