ബാബറിനെ പിന്തള്ളി പാക് സൂപ്പർ താരം തലപ്പത്ത്; ഐ.സി.സി ടി20 റാങ്കിങ് പട്ടിക പുറത്ത്

സൂര്യകുമാര്‍ യാദവ് ആദ്യ അഞ്ചില്‍

Update: 2022-09-07 14:24 GMT
Advertising

ഏഷ്യാ കപ്പ് ടി20 യിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിറകെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് രിസ്‍വാന്‍ ഐ.സി.സി ടി20 റാങ്കിങ് പട്ടികയിൽ തലപ്പത്ത്. 815 പോയന്‍റോടെയാണ്  രിസ് വാൻ തലപ്പത്തെത്തിയത്. ഏഷ്യാ കപ്പില്‍ തുടരുന്ന മോശം ഫോമാണ് ബാബറിന് വിനയായത്.  മോശം ഫോമിലാണെങ്കിലും ബാബർ ഇപ്പോഴും പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യൻ താരം സൂര്യകുമാർ യാദവ് നില മെച്ചപ്പെടുത്തി  നാലാം സ്ഥാനത്തേക്ക് കയറി.

ഏഷ്യാ കപ്പില്‍ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ 51 പന്തിൽ 71 റൺസ് നേടിയ രിസ്‍വാന്‍ പാക് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ടി20 റാങ്കിങ് പട്ടികയിൽ തലപ്പത്തെത്തുന്ന മൂന്നാമത്തെ താരമാണ് രിസ്‍വാന്‍. മുമ്പ് മിസ്ബാഉൽ ഹഖും പട്ടികയിൽ തലപ്പത്തെത്തിയിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ 13ാം സ്ഥാനത്തും വിരാട് കോഹ്ലി 29ാം സ്ഥാനത്തുമാണ്.

ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍‌ അഫ്ഗാനിസ്താനും പാകിസ്താനും ഏറ്റുമുട്ടും. ഇന്ന് വിജയിച്ചാല്‍ പാകിസ്താന്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. അഫ്ഗാനിസ്താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാവും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News