ഫിറ്റ്‌നസ് ടെസ്റ്റ് പാസായി; ഹിറ്റ്മാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

ബിസിസിഐ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയിൽ രോഹിത് വിജയിച്ചു

Update: 2022-01-26 13:31 GMT
Editor : Dibin Gopan | By : Web Desk
Advertising

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിക്കും.ബിസിസിഐ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയിൽ രോഹിത് വിജയിച്ചു. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മ കളിച്ചിരുന്നില്ല.

രോഹിതിന് പകരം കെ എൽ രാഹുലാണ് ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിച്ചത്.വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും.പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞിരുന്നു. ദയനീയ പ്രകടനം നടത്തിയ ശ്രേയസ്സ് അയ്യർ, വെങ്കിടേഷ് അയ്യർ എന്നിവരുടെ ടീമിലെ സ്ഥാനവും തുലാസ്സിലാണ്. കെ എൽ രാഹുൽ മധ്യനിരയിലേക്ക് വന്നേക്കും.പരിക്കിനെ തുടർന്ന് ചികിത്സയിലായതിനാൽ സ്പിന്നർ അശ്വിനും ടീമിലുണ്ടാകില്ലെന്നാണ് സൂചന. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20 മത്സരവുമാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക.

പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ഒരുമിച്ചുള്ള ആദ്യ പരമ്പരയാണ് ഇത്. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിന മത്സരങ്ങൾ. 16, 18, 20 തീയതികളിലായി കൊൽക്കത്തയിൽ ട്വന്റി20 മത്സരങ്ങളും നടക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News