'ടി20 ഫൈനലിൽ പന്തിന്റെ ആ ബുദ്ധി കളി ഇന്ത്യക്ക് അനുകൂലമാക്കി'; വെളിപ്പെടുത്തി രോഹിത്

ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്ക് നീങ്ങവെയാണ് ഇന്ത്യ തന്ത്രം പ്രയോഗിച്ചത്.

Update: 2024-10-06 10:25 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ടി20 ലോകകപ്പ് ഫൈനലിൽ നിർണായക ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ വിജയം പിടിച്ചെടുത്തതെങ്ങനെയെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അനായാസം ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങവെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കാണിച്ച തന്ത്രം മത്സരത്തിൽ നിർണായകമായെന്ന് ഹിറ്റ്മാൻ വ്യക്തമാക്കി. ''ദക്ഷിണാഫ്രിക്കക്ക് ആ സമയം ജയിക്കാൻ വേണ്ടിയിരുന്നത് 24 പന്തിൽ 26 റൺസായിരുന്നു. ഹെൻറിക് ക്ലാസനും ഡേവിഡ് മില്ലറും മികച്ച ഫോമിൽ ബാറ്റുവീശുന്നു. ഞങ്ങൾ ആശങ്കയിലായിരുന്നു. എങ്ങനെയും ഒരുവിക്കറ്റ് വീഴ്ത്തണെ എന്ന ചിന്തയായിരുന്നു അപ്പോൾ.

 ഈ സാഹചര്യത്തിൽ പന്ത് ബുദ്ധി പ്രയോഗിക്കുകയായിരുന്നു. കാൽ മുട്ടിലെ വേദനക്കെന്ന പേരിൽ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ച ഋഷഭ് പന്ത് കാൽമുട്ടിൽ ടേപ്പ് ഒട്ടിച്ചു. ഇതിനായി കുറച്ചു സമയം പോയി. ക്ലാസനും മില്ലറും ഈ സമയം വേഗത്തിൽ പന്ത് നേരിടണം എന്ന ചിന്തയിലായിരുന്നു. എന്നാൽ കുറച്ച് സമയം ലഭിച്ചതോടെ ഞങ്ങൾക്ക് അവരുടെ താളം തെറ്റിക്കാനായി. ടീം ജയത്തിൽ ഈ നീക്കവും പ്രധാനമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തിൽ ക്ലാസൻ റിഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി. മത്സരം ഇന്ത്യക്ക് അനുകൂലമായി തിരിഞ്ഞത് ഇവിടംമുതലായിരുന്നു. ക്ലാസൻ പുറത്തായ ശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ ശ്രദ്ധകളയാൻ സ്ലെഡ്ജിങ് ഉൾപ്പെടെയുള്ള ശ്രമങ്ങൾക്കും ടീം അംഗങ്ങളെ അുവദിച്ചിരുന്നതായി ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിചേർത്തു. കിരീടവിജയങ്ങൾക്കായി ഫൈൻ ഏറ്റുവാങ്ങാൻപോലും താരങ്ങൾ തയാറായിരുന്നു-രോഹിത് കൂട്ടിചേർത്തു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News