കടുത്ത തീരുമാനവുമായി ബി.സി.സി.ഐ: രോഹിത് ശർമ്മക്ക് ടെസ്റ്റ് ക്യാപ്റ്റൻസി നഷ്ടമായേക്കും

ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പിലെ തോൽവിക്ക് പിന്നാലെയാണ് രോഹിതിന്റെ ടെസ്റ്റ് നായക പദവി സംബന്ധിച്ച് ചോദ്യങ്ങളും ഉയരുന്നത്

Update: 2023-06-14 14:39 GMT
Editor : rishad | By : Web Desk

രോഹിത് ശര്‍മ്മ

Advertising

മുംബൈ: രോഹിത് ശർമ്മയുടെ ടെസ്റ്റ് നായക പദവിക്ക് ഉടൻ ഭീഷണികളില്ലെങ്കിലും അധികനാൾ ആ സ്ഥാനത്ത് ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പിലെ തോൽവിക്ക് പിന്നാലെയാണ് രോഹിതിന്റെ ടെസ്റ്റ് നായക പദവി സംബന്ധിച്ച് ചോദ്യങ്ങളും ഉയരുന്നത്. അടുത്ത മാസം വെസ്റ്റ്ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരയിൽ രോഹിതാകും ഇന്ത്യയെ നയിക്കുക.

ഇതിന് ശേഷം ബി.സി.സി.ഐയുമായി രോഹിത് ചർച്ച നടത്തുമെന്നും ഭാവി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും അറിയുന്നു. വെസ്റ്റ്ഇൻഡീസിനെതിരെ വിട്ടുനിൽക്കാൻ രോഹിത് തീരുമാനിച്ചില്ലെങ്കിൽ അദ്ദേഹം തന്നെയാകും ടീമിനെ നയിക്കുക. നിലവിൽ വിശ്രമം അനുവദിക്കാൻ ബി.സി.സി.ഐ താത്പര്യപ്പെടുന്നില്ല. വെസ്റ്റ്ഇൻഡീസിനെതിരെ വലിയൊരു തോൽവി ഇന്ത്യ ഇനി ഏറ്റുവാങ്ങുകയാണെങ്കിൽ രോഹിതിനെ മാറ്റുകയല്ലാതെ ബി.സി.സി.ഐക്ക് മറ്റൊന്നും ആലോചിക്കേണ്ടി വരില്ല. നിലവിൽ 36കാരനായ രോഹിത് ശർമ്മ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്.

പ്രായം തന്നെയാണ് തടസമാകുന്നത്. അതേസമയം നിലവിലെ ഫോമും രോഹിതിന് തടസമാണ്. 2022ലാണ് രോഹിത് ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറുന്നത്. അദ്ദേഹത്തിന് കീഴിൽ 10 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. കോവിഡ് കാരണം ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര നഷ്ടമായിരുന്നു. കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നായി 390 റൺസാണ് രോഹിത് ശർമ്മ നേടിയത്. 35.45 ബാറ്റിങ് ശരാശരിയിൽ ഒരൊറ്റ സെഞ്ച്വറി മാത്രമെ രോഹിതിന് നേടാനായുള്ളൂ. 50 റൺസിന് മുകളിൽ രോഹിതിന്റെ അക്കൗണ്ടിലില്ല.

അതേസമയം പത്ത് മത്സരങ്ങളിൽ നിന്ന് 517 റൺസാണ് കോഹ്ലി നേടിയത്. അതേസമയം രോഹിതിന് പകരം ആരെ നായനാക്കും എന്ന കാര്യത്തിലും ബി.സി.സി.ഐക്ക് വ്യക്ത വന്നിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെ പേര് ഉയരുന്നുണ്ടെങ്കിലും ഉറപ്പായിട്ടില്ല. അതേസമയം ഈ വർഷത്തെ ഏകദിന ലോകകപ്പോടെ രോഹിത് ഏകദിന നായകസ്ഥാനവും ഒഴിഞ്ഞേക്കും.അതേസമയം അടുത്ത മാസം 12 മുതലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസം ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News