അയർലാൻഡിനെതിരായ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 26ന് ആരംഭിക്കും. സാംസണ് പുറമെ രാഹുൽ ത്രിപാഠിക്കും അവസരം ലഭിക്കില്ലെന്നും ആകാശ് ചോപ്ര

Update: 2022-06-19 09:45 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: അയർലാൻഡിനെതിരെയുള്ള മത്സരത്തിൽ സഞ്ജു സാംസണ് അവസരം ലഭിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 26ന് ആരംഭിക്കും. സാംസണ് പുറമെ രാഹുൽ ത്രിപാഠിക്കും അവസരം ലഭിക്കില്ലെന്നും ആകാശ് ചോപ്ര കണക്കുകൂട്ടുന്നു.

'സൂര്യകുമാർ യാദവ് പരിക്കിൽ നിന്ന് മോചിതനായതിനാൽ അദ്ദേഹം മൂന്നാം നമ്പറിൽ ടീമിലെത്തും. ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സാംസൺ എന്നിവരിൽ ആരാണ് നാലാം നമ്പറിൽ ബാറ്റ് ചെയ്യുക എന്നത് വലിയ ചോദ്യമാണ്. ഹൂഡയ്ക്കാണ് സാധ്യത കൂടുതല്‍. അദ്ദേഹത്തിന് അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാം, അങ്ങനെ വന്നാല്‍ ഹാര്‍ദികിന് നാലാം നമ്പറിലും എത്താം- ആകാശ് ചോപ്ര പറയുന്നു.

ഓപ്പണിങ്ങില്‍ ഋതുരാജ് ഗയ്കവാദും ഇഷാന്‍ കിഷനും കളിക്കും. ഹര്‍ദിക് അഞ്ചാമനായി ഇറങ്ങിയാല്‍ സഞ്ജുവിനും രാഹുല്‍ ത്രിപാഠിക്കും അവസരം ലഭിച്ചേക്കില്ല. അയര്‍ലന്‍ഡിന് എതിരെ രണ്ട് മത്സരം മാത്രമാണെന്നതിനാല്‍ എത്ര മാറ്റം ടീമില്‍ പ്രതീക്ഷിക്കാമെന്നും ആകാശ് ചോപ്ര ചോദിക്കുന്നു. 

അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‍ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്ക്, യു‍സ്‍വേന്ദ്ര ചെഹൽ, അക്സർ പട്ടേൽ‌, രവി ബിഷ്ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്. 

Summary-Not sure whether Samson, Tripathi will get place in XI-Says AkasH Chopra

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News