ദേവ്, ദേവ് എടാ നീ ഇറങ്ങി നിന്നോ; മലയാളത്തിൽ നിർദേശവുമായി സഞ്ജു

. രാജസ്ഥാൻ 61 റൺസിന്റെ ജയം സ്വന്തമാക്കിയ മത്സരത്തിൽ 55 റൺസ് നേടി സഞ്ജുവായിരുന്നു ടോപ് സ്‌കോറർ.

Update: 2022-03-30 07:26 GMT
Editor : rishad | By : Web Desk
Advertising

സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ പ്രകടനമനാണ് സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും കൂടി ചേർന്ന് പുറത്തെടുത്തത്. രാജസ്ഥാൻ 61 റൺസിന്റെ ജയം സ്വന്തമാക്കിയ മത്സരത്തിൽ 55 റൺസ് നേടി സഞ്ജുവായിരുന്നു ടോപ് സ്‌കോറർ. പടിക്കലും മോശമാക്കിയില്ല. 41 റൺസ് നേടിയ പടിക്കലും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ഫീൽഡിങിനിടെ ഇരുവരും മലയാളത്തിൽ സംസാരിച്ചതാണ് ഇപ്പോൾ മലയാളി ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്.

ഹൈദരാബാദ് ഇന്നിങ്സിന്റെ 9–ാം ഓവറിലെ സഞ്ജുവിന്റെ വാക്കുകൾ എല്ലാവരും കേൾക്കുകയും ചെയ്തു. ''എടാ നീ ഇറങ്ങി നിന്നോ..ദേവ്..'' എന്നായിരുന്നു സഞ്ജുവിന്റെ നിർദേശം. മത്സരശേഷം ഇതിന്റെ വിഡിയോ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചു. നേരത്തേ പവർപ്ലേയിൽ വിക്കറ്റ് കീപ്പർ സഞ്ജുവിനു സമീപം ഫസ്റ്റ് സ്ലിപ്പിലാണ് ദേവ്ദത്ത് ഫീൽഡ് ചെയ്തത്. സഞ്ജു നഷ്ടപ്പെടുത്തിയൊരു ക്യാച്ച് ദേവ്ദത്ത് കയ്യിലൊതുക്കുകയും ചെയ്തിരുന്നു. 

പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ക്യാച്ചാണ് സഞ്ജുവിന്റെ ഗ്ലൗസിൽ നിന്ന് തെറ്റി പടിക്കല്‍ കൈപ്പിടിയിലൊതുക്കിയത്.  പന്ത് നിലത്ത് തട്ടിയോയെന്ന് മൂന്നാം അമ്പയര്‍ പരിശോധിച്ചെങ്കിലും ഔട്ടായിരുന്നു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് 2022ലെ ഐപിഎല്‍ തുടങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണും മൂന്ന് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹലും രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 27 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെയാണ്  സഞ്ജു 55 റണ്‍സ്  നേടിയത്. ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. സഞ്ജുവിന്‍റെ 16ാം ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയായിരുന്നു.

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News