അയർലാൻഡിനെതിരെ രണ്ടാം ടി20 ഇന്ന്: സഞ്ജുവിന് അവസരം ലഭിച്ചേക്കും

ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Update: 2022-06-28 02:36 GMT
Editor : rishad | By : Web Desk
Advertising

ഡബ്ലിന്‍: ഇന്ത്യ - അയർലണ്ട് രണ്ടാം ടി-20 ഇന്ന് നടക്കും. വിജയത്തോടെ പരമ്പരയില്‍ സമ്പൂര്‍ണ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിന് സമാനമായി രണ്ടാം മത്സരത്തിനും മഴ ഭീഷണിയുണ്ട് . ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

പുതിയ ക്യാപ്റ്റന്റെ കീഴിൽ യുവനിരയുമായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ നേടിയത് ആധികാരിക ജയം. രണ്ടാം മത്സരത്തിലും പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം. ടി-20 സ്പെഷ്യലിസ്റ്റുകൾ നിരവധിയുള്ള അയർലണ്ടിനെ വിലകുറച്ച് കാണാനാവില്ല. അതിന്റെ സൂചന ആദ്യ മത്സരത്തിൽ അവർ നൽകുകയും ചെയ്തു.. കനത്ത മഴയും 11 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴുന്ന താപനിലയും തണുത്ത കാറ്റുമാണ് ഇന്ത്യൻ താരങ്ങളെ വലയ്ക്കുന്നത്.

ആദ്യ മത്സരത്തിൽ പരിക്കേറ്റ് ബാറ്റിങിന് ഇറങ്ങാതിരുന്ന ഋതുരാജ് ഗെയ്ക് വാദ് ഇന്ന് കളിച്ചില്ലെങ്കിൽ സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി എന്നിവരിൽ ഒരാൾക്ക് അവസരം ലഭിച്ചേക്കും. അല്ലെങ്കില്‍ വെങ്കടേഷ് അയ്യരെ പരിഗണിക്കും. സഞ്ജുവിനാണ് സാധ്യത കൂടുതലണെന്നാണ് പറയപ്പെടുന്നത്. ആദ്യ മത്സരത്തിൽ നിറം മങ്ങിയ ഉമ്രാൻ മാലിക്കിന് പകരം അർഷദീപ് സിങിനെ പരിഗണിക്കാനും സാധ്യതയുണ്ട്. 

അതേസമയം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഓപ്പണർ മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തി. ക്യാപ്റ്റനും ഓപ്പണറുമായി രോഹിത് ശർമ കോവിഡ് ബാധിതനായതിനാലും മറ്റൊരു ഓപ്പണർ കെ.എൽ രാഹുൽ പരിക്കിനെ തുടർന്ന് ടീമിനൊപ്പം ഇല്ലാത്തതുമാണ് മായങ്കിന് വഴി തുറന്നത്. എന്നാല്‍ ജൂലൈ 1ന് ആരംഭിക്കുന്ന ടെസ്റ്റിൽ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. രോഹിത് കളിച്ചില്ലെങ്കിൽ ജസ്പ്രീത് ബുംറ ഇന്ത്യയുടെ താൽകാലിക ക്യാപ്റ്റനായേക്കുമെന്നണ് റിപ്പോര്‍ട്ടുകള്‍. 

Summary-India PlayingXI 2ND T20: Sanju Samson likely to replace Ruturaj Gaikwad in Playing XI 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News