ബാറ്റിങിൽ പരാജയപ്പെട്ടെങ്കിലും ശൈലി മാറ്റാൻ ഉദ്ദേശ്യമില്ലെന്ന് സഞ്ജു വി സാംസൺ

ബാറ്റിങിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും തന്റെ ശൈലി മാറ്റാൻ ഉദ്ദേശമില്ലെന്ന് സഞ്ജു സാംസൺ.

Update: 2021-04-21 03:07 GMT
Editor : rishad | By : Web Desk
Advertising

ബാറ്റിങിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും തന്റെ ശൈലി മാറ്റാൻ ഉദ്ദേശ്യമില്ലെന്ന് സഞ്ജു സാംസൺ. വെല്ലുവിളികൾ ഏറ്റെടുക്കേണ്ട ടൂർണമെന്റാണ് ഐ.പി.എൽ. അടുത്ത മത്സരങ്ങളിൽ ടീമിനായി മികച്ച സംഭാവന നൽകാനാണ് തന്റെ ശ്രമമെന്നും സഞ്ജു വ്യക്തമാക്കി. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി മോഹിപ്പിക്കുന്ന തുടക്കം, പക്ഷേ തുടർന്നുള്ള മത്സരങ്ങൾ രാജസ്ഥാൻ നായകന് അത്ര സുഖകരമായ അനുഭവമല്ല നൽകിയത്.

ഡൽഹിക്കെതിരെയും ചെന്നൈക്കെതിരെയും മോശം ഷോട്ട് കളിച്ച് പുറത്തായി. നേടിയത് 4,1 എന്നീ സ്കോറുകൾ. സ്കോർ പിന്തുടരുന്നതിനിടെ ടീം കടുത്ത സമ്മർദ്ദം നേരിടുമ്പോഴാണ് നായകന്റെ ഈ പുറത്താകൽ. എന്നാൽ തന്റെ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നാണ് സഞ്ജു സാംസൺ പറയുന്നത്. ഷോട്ടുകൾ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചില ദിവസങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ആ ദിവസത്തെ പ്രകടനം, തുടർന്നുള്ള മത്സരങ്ങളിൽ ടീമിന് മികച്ച സംഭാവന നൽകാനാണ് തന്റെ ശ്രമമെന്നും സഞ്ജു വ്യക്തമാക്കി.

ഐ.പി.എല്ലിൽ നിരവധി വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവരും. അത്തരം വെല്ലുവിളികൾ വിജയകരമായി പൂർത്തിയാക്കാനായതിനാലാണ് തനിക്ക് സെഞ്ച്വറി നേടാനായത്. തന്റെ ഇഷ്ടശൈലിയിൽ കളിക്കാനാണ് താത്പര്യം, അത്തരം ഷോട്ടുകൾ കളിക്കുമ്പോള്‍ ചിലപ്പോൾ പരാജയപ്പെട്ടേക്കാം, ആ പരാജയം താൻ ഉൾക്കൊള്ളുന്നുവെന്നും സഞ്ജു പറഞ്ഞു. നാളെ ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഒരു മത്സരത്തില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായുള്ളൂ. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News