'അയാളെ പറഞ്ഞയക്കൂ, ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കരുത്': ഇന്ത്യൻ ഓൾറൗണ്ടർക്കെതിരെ ഗംഭീർ

ഐപിഎല്ലില്‍ അയ്യര്‍ ഓപ്പണറാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയിലാണ് കളിക്കുന്നത്. അയ്യരെ തുടര്‍ന്നും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ ഐപിഎല്‍ ടീമിനോട് ആവശ്യപ്പെടണം. ഗംഭീര്‍ വ്യക്തമാക്കി

Update: 2022-01-26 09:20 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നിരാശപ്പെടുത്തിയ അയ്യരെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റ് കളിക്കാൻ‌ വേണ്ട പക്വത അയ്യർക്കായിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. 50 ഓവർ ക്രിക്കറ്റ് കളിക്കാൻ ചില വ്യത്യസ്ത സ്കില്ലുകൾ വേണ്ടതുണ്ടെന്നും അതിനാൽ അയ്യർ അഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു പോയി മധ്യനിരയിൽ ധാരാളം സമയം കളിക്കേണ്ടതുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ അയ്യര്‍ ഓപ്പണറാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയിലാണ് കളിക്കുന്നത്. അയ്യരെ തുടര്‍ന്നും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ ഐപിഎല്‍ ടീമിനോട് ആവശ്യപ്പെടണം. ഗംഭീര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിച്ച് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരമാണ് വെങ്കടേഷ് അയ്യർ. എന്നാൽ വലിയ പ്രതീക്ഷകളോടെ ഏകദിന ടീമിലെത്തിയെങ്കിലും പരമ്പരയിൽ കാര്യമായി തിളങ്ങാൻ അദ്ദേഹത്തിനായില്ല‌. ആദ്യ മത്സരത്തിൽ 2 റൺസിന് പുറത്തായ താരം രണ്ടാം മത്സരത്തിൽ 22 റൺസ് മാത്രമാണ് നേടിയത്. ഇതിൽ ആദ്യ ഏകദിനത്തിൽ ബോളിംഗിന് അവസരം ലഭിക്കാതിരുന്ന അയ്യർ രണ്ടാം ഏകദിനത്തിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകളൊന്നും വീഴ്ത്താനായിരുന്നില്ല. 

ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ കളിച്ച അയ്യര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഐപിഎല്ലിന്റെ പതിനാലാം സീസണിൽ കളിച്ച 10 ഇന്നിംഗ്സുകളിൽ നിന്ന് 370 റൺസ് നേടിയ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 

Send him back, he should only be kept for T20s: Gautam Gambhir on India all-rounder after disappointing SA tour

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News