'ഞാനാണ് തോൽപിച്ചത്': ഉത്തരവാദിത്തം ഏറ്റെടുത്ത് ഷദബ് ഖാൻ

പാകിസ്താനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്നതാണ് കിരീട നഷ്ടം. പാക് ബൗളർമാർ സ്വപ്‌നതുല്യ തുടക്കമാണ് ടീമിന് നൽകിയത്.

Update: 2022-09-12 04:27 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ ഓൾറൗണ്ടർ ഷദബ് ഖാൻ. മത്സരത്തിൽ 23 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. പാകിസ്താനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്നതാണ് കിരീട നഷ്ടം. പാക് ബൗളർമാർ സ്വപ്‌നതുല്യ തുടക്കമാണ് ടീമിന് നൽകിയത്. പവർപ്ലേയിൽ ബൗളർമാർ ഉഗ്രരൂപം പുറത്തെടുത്തപ്പോൾ തുടകത്തിൽ ശ്രീലങ്കയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകൾ.

8.5 ഓവർ പൂർത്തിയായപ്പോൾ ശ്രീലങ്കൻ സ്‌കോർബോർഡിലുണ്ടായിരുന്നത് 58 റൺസ് മാത്രം. മുൻനിര അപ്പാടെ കൂടാരം കയറിയിരുന്നു. എന്നാൽ തുടർന്നും ലങ്കയെ വീഴ്ത്താൻ പാകിസ്താന് അവസരമുണ്ടായിരുന്നു. രണ്ട് ക്യാച്ചുകളാണ് ശ്രീലങ്ക നൽകിയത്. രണ്ടും വിട്ട് കളഞ്ഞത് ഷദബ് ഖാനായിരുന്നു. ശ്രീലങ്കയുടെ ടോപ് സ്‌കോററായ ബാനുക രാജപ്കസയുടെ ക്യാച്ചും ഇതിൽപെടും. ഇതിനെ തുടർന്നാണ് താരം സ്വയം കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തത്.

ക്യാച്ചുകൾ മത്സരഫലം നിർണയിക്കും എന്ന് തുടങ്ങിയ ഷദബ് ഖാൻ, തോറ്റതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും ട്വീറ്റ് ചെയ്യുന്നു. നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവരെ പുകഴ്ത്താനും ഷദബ് മറന്നില്ല. ബാനുക രാജപക്‌സെയും വാനിരു ഹസരങ്കയുമാണ് ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. രജപക്‌സെ പുറത്താകാതെ 71 റൺസ് നേടിയപ്പോൾ ഹസരങ്ക 36 റൺസെടുത്ത് പിന്തുണകൊടുത്തു. കരുണരത്‌നെയും തിളങ്ങി. 14 പന്തിൽ നിന്ന് 14 റൺസാണ് കരുണരത്‌ന നേടിയത്. മറുപടി ബാറ്റിങിൽ പാകിസ്ാതനും പിടിച്ചുനിൽക്കാനായില്ല.

കൃത്യമായ ഇടവേളകിൽ പാകിസ്താന്റെ വിക്കറ്റ് വീഴ്ത്തി ശ്രീലങ്ക മത്സരത്തിലേക്ക് തിരികെ വന്നു. പ്രമോദ് മധുശൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാനിഡു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസരങ്കയുടെ ഓരോവറിൽ വന്ന വിക്കറ്റുകളാണ് പാകിസ്താനെ വീഴ്ത്തിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News