പിന്നോട്ടോടി ക്യാച്ചെടുത്ത് ശുഭ്മാൻ ഗിൽ; ബെൻ ഡക്കറ്റ് പുറത്തായത് ഇങ്ങനെ...
എല്ലാവരും പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്‌കോർബോർഡിൽ എത്തിയത് വെറും 218 റൺസ്. 27 റണ്‍സാണ് ഡക്കറ്റ് നേടിയത്.
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ തരംഗമായി ശുഭ്മാൻ ഗില്ലിന്റെ ക്യാച്ച്. പിന്നോട്ട് ഓടിയാണ് ഗിൽ ക്യാച്ച് എടുത്തത്. ബെൻ ഡക്കറ്റിനെ പുറത്താക്കാനാണ് ഗിൽ സാഹസത്തിന് മുതിർന്നത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. കുല്‍ദീപിന്‍റെ പന്തില്‍ ഇടംകൈയനായ ഡക്കറ്റ് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ 30 വാര സര്‍ക്കിളില്‍ നിന്ന് പിന്നോട്ടോടി ഒരു തകര്‍പ്പന്‍ ക്യാച്ച് എടുക്കുകയായിരുന്നു ശുഭ്‌മാന്‍ ഗില്‍.
വിക്കറ്റ് നഷ്ടമാകാതെ 64 റൺസെന്ന നിലയിലായിരുന്നു അപ്പോൾ ഇംഗ്ലണ്ട്. ബെൻ ഡക്കറ്റിനെ പിടികൂടിയതോടെ ഇംഗ്ലണ്ട് തകർന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. ഒടുവിൽ എല്ലാവരും പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്‌കോർബോർഡിൽ എത്തിയത് വെറും 218 റൺസ്. 27 റണ്‍സാണ് ഡക്കറ്റ് നേടിയത്.
57.4 ഓവറിലാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചത്. അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത കുല്‍ദീപ് യാദവും നാലുവിക്കറ്റ് നേടി 100-ാം ടെസ്റ്റ് ഗംഭീരമാക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക് ക്രൗളി 79 റണ്‍സെടുത്ത് ടോപ് സ്കോററായി. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച വിക്കറ്റ്.
Watch Video
Catching game 🔛 point! ⚡️ ⚡️
— BCCI (@BCCI) March 7, 2024
Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @ShubmanGill | @IDFCFIRSTBank pic.twitter.com/DdHGPrTMVL