യോ-യോ ടെസ്റ്റിൽ വിരാട് കോഹ്‌ലിയെ പിന്നിലാക്കി യുവതാരം ശുഭ്മാൻ ഗിൽ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്.

Update: 2023-08-26 12:35 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ഫിറ്റ്നസ് പരീക്ഷയായ  യോ- യോ ടെസ്റ്റില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പിന്തള്ളി യുവതാരം ശുഭ്മാന്‍ ഗില്‍. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്. 

മറ്റ് ഇന്ത്യൻ താരങ്ങളെയെല്ലാം ബഹുദൂരം ഗിൽ മറികടന്നെന്നാണ് സൂചനകൾ. 16.5 മാർക്കാണ് നിലവിൽ യോ-യോ ടെസ്റ്റ് ജയിക്കാൻ ഇന്ത്യൻ താരങ്ങൾ നേടേണ്ടത്. ശുഭ്മാൻ ഗില്ലാവട്ടെ 18.7 മാർക്കോടെ ടെസ്റ്റ് പാസായെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫിറ്റ്നസ് എത്ര മികച്ചതാണെന്ന് തെളിയിക്കുന്ന സ്കോറാണിത്. ബംഗളൂരുവില്‍ നടക്കുന്ന ക്യാംപില്‍ ആദ്യം യോയോ ടെസ്റ്റ് വിജയിച്ച താരം വിരാട് കോഹ്ലിയായിരുന്നു.

17.2 ആയിരുന്നു കോഹ്‌ലിയുടെ യോ-യോ സ്കോര്‍. താരം തന്റെ സ്കോര്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത് ബി.സി.സി.ഐയിലെ മുതിര്‍ന്ന താരങ്ങളെ ചൊടിപ്പിച്ചിരുന്നു. 

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിറ്റ്നസുള്ള കളിക്കാരനെന്ന് കരുതപ്പെടുന്ന വിരാട് കോഹ്ലിക്ക് ഇക്കുറി യോ-യോ ടെസ്റ്റിൽ ലഭിച്ചത് 17.2 മാർക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ഗിൽ 18.7 മാർക്ക് നേടി കായിക പ്രേമികളെ ഞെട്ടിച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കായികക്ഷമത തെളിയിച്ചിട്ടുണ്ട്.16.5നും 18നും ഇടയിലാണ് മിക്കവരും സ്കോര്‍ ചെയ്തത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ക്കും യോയോ ടെസ്റ്റുണ്ട്. 

അതേസമയം പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്ത‌ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനെ യോ-യോ ടെസ്റ്റിൽ നിന്ന് ബിസിസിഐ മാറ്റിനിർത്തി. താരം പരിക്കിൽ നിന്നുള്ള തിരിച്ചുവരവിനിടെയാണ് എന്നതാണ് ഇതിനുകാരണം. പരിക്കിനെത്തുടർന്ന് ഇക്കുറി ഏഷ്യാ കപ്പിന്റെ തുടക്കമത്സരങ്ങൾ രാഹുലിന് നഷ്ടമാവുകയും ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. രാഹുലിന്റെ ബാക്ക് അപ്പായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News