ക്വിന്റൺ ഡി കോക്കിന് സെഞ്ച്വറി: മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം 288

49.5 ഓവറിൽ 287 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 124 റൺസാണ് ഡി കോക്ക് അടിച്ചെടുത്തത്.

Update: 2022-01-23 12:50 GMT
Editor : rishad | By : Web Desk
Advertising

ക്വിൻൺ ഡി കോക്കിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 288 റൺസ് വിജയലക്ഷ്യം. 49.5 ഓവറിൽ 287 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 124 റൺസാണ് ഡി കോക്ക് അടിച്ചെടുത്തത്. 52 റൺസ് നേടിയ റാസി വാൻ ദുസൻ ആണ് മറ്റൊരു സ്‌കോറർ. വാലറ്റത്ത് നിന്ന് കാര്യമായ സംഭാവന ഇല്ലാതെ പോയതാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ 300ന് താഴെ എത്തിയത്. 

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് വിടുകയായിരുന്നു. എന്നാൽ മോഹിച്ച തുടക്കം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചില്ല. ടീം സ്‌കോർ 8ൽ നിൽക്കെ ആദ്യ വിക്റ്റ് വീണു. മലാനെ ചഹർ വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 70 റൺസ് കൂടി ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. എന്നാൽ നാലാം വിക്കറ്റിൽ ഡി കോക്കും ദസനും ചേർന്ന് ടീമനെ രക്ഷിച്ചു.

ഡി കോക്ക് സ്വതസിദ്ധമായ ശൈലിയിൽ അടിച്ചുകളിച്ചപ്പോൾ ദസന് പിന്തുണ കൊടുക്കേണ്ട ചുമതലയേയുണ്ടായിരുന്നുള്ളൂ. അവസരം കിട്ടിയപ്പോൾ ബൗണ്ടറി കണ്ടെത്തുകയും ചെയ്തു. 144 റൺസിന്റെ കൂട്ടുകെട്ടാണ് പിറന്നത്. 130 പന്തുകളിൽ നിന്ന് 12 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്.  അടുത്തടുത്ത് ഇരുവരും വീണതോടെ ദക്ഷിണാഫ്രിക്കയുടെ റൺറേറ്റ് താഴ്ന്നു. പിന്നീട് വന്നവർ സ്‌കോർബോർഡ് ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.

ഡേവിഡ് മില്ലറുടെ രക്ഷാപ്രവർത്തനമാണ് ടീം സ്‌കോർ 280 കടത്തിയത് തന്നെ. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 9.3 ഓവറിൽ 59 റൺസ് വിട്ടുകൊടുത്തു. ദീപക് ചഹർ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ രണ്ട് ഏകദിനവു തോറ്റ ഇന്ത്യ പരമ്പര നേരത്തെ കൈവിട്ടിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News