ഐപിഎല്ലിൽ കമന്ററി പറയാൻ സുരേഷ് റെയ്‌നയും രവിശാസ്ത്രിയും
ഇരുവരും ഹിന്ദി കമന്ററി പാനലിലാവും ഉണ്ടാവുക. ഇതുവരെ ഇംഗ്ലീഷിലാണ് രവി ശാസ്ത്രി കമന്ററി പറഞ്ഞിരുന്നത്. റെയ്ന ആദ്യമായാണ് കമന്ററി ബോക്സിലേക്ക് എത്തുന്നത്.
വരുന്ന സീസണ്‍ ഐപിഎല്ലില്‍ കമന്ററി പറയാന്‍ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്നയും ഉണ്ടാവുമെന്ന് റിപ്പോർട്ട്. ഇരുവരും ഹിന്ദി കമന്ററി പാനലിലാവും ഉണ്ടാവുക. ഇതുവരെ ഇംഗ്ലീഷിലാണ് രവി ശാസ്ത്രി കമന്ററി പറഞ്ഞിരുന്നത്. റെയ്ന ആദ്യമായാണ് കമന്ററി ബോക്സിലേക്ക് എത്തുന്നത്.
ഐപിഎല്‍ മെഗാ ലേലം സമാപിച്ചപ്പോള്‍ ആരാധകരുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സുരേഷ് റെയ്‌ന. പല കളിക്കാരും വമ്പന്‍ ടീമുകളില്‍ ഇടം നേടിയപ്പോള്‍ മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിളിപ്പേരുള്ള റെയ്‌നയെ ടീമുകളൊന്നും പരിഗണിച്ചിരുന്നില്ല. ഇന്ത്യന്‍ പരിശീലകനായിരുന്ന ശാസ്ത്രി വീണ്ടും തന്റെ പഴയ തട്ടകമായ കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തുകയാണ്.
2017 ലെ ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം രവി ശാസ്ത്രി കമന്ററി രംഗത്തേക്ക് മടങ്ങിവരുന്നത് ഇതാദ്യമാണ്. ഇന്ത്യ വലിയ കിരീടങ്ങള്‍ നേടിയപ്പോഴെല്ലാം കമന്ററി ബോക്‌സിലുണ്ടായിരുന്ന ശാസ്ത്രി പരിശീലക കുപ്പായം അഴിച്ചുവെച്ചതിന് ശേഷം കമന്ററിയിലേക്ക് മടങ്ങിയെത്തുകയാണ്. ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്.
വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിലാവും.
Mr. IPL Suresh Raina to make commentary debut in IPL 2022; Ravi Shastri set for return: Report